റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് തു​ക അ​നു​വ​ദി​ച്ച​താ​യി എം​എ​ൽ​എ
Monday, February 22, 2021 10:47 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി​ക്കാ​രു​ടെ ചി​ര​കാ​ല സ്വ​പ്ന​മാ​യ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ തു​ക അ​നു​വ​ദി​ച്ച​താ​യി കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ.
ക​രു​നാ​ഗ​പ്പ​ള്ളി പ്ര​ധാ​ന പാ​ത​യി​ലെ മൈ​നാ​ഗ​പ്പ​ള്ളി റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് കി​ഫ്ബി 49.74 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ​യു​ടെ നി​വേ​ദ​ന​ത്തെ​തു​ട​ർ​ന്നാ​ണ് പു​തു​താ​യി അ​നു​വ​ദി​ച്ച 77 കി​ഫ്ബി പ​ദ്ധ​തി​യി​ൽ മൈ​നാ​ഗ​പ്പ​ള്ളി മേ​ൽ​പ്പാ​ലം ഉ​ൾ​പ്പെ​ട്ട​ത്. ര​ണ്ടു താ​ലൂ​ക്കു​ക​ൾ​ക്കി​ട​യി​ലെ ഈ ​പ്ര​ധാ​ന പാ​ത​യി​ലെ യാ​ത്ര​ക്ക് മൈ​നാ​ഗ​പ്പ​ള്ളി​യി​ലും ക​ല്ലേ​ലി​ഭാ​ഗം മാ​ളി​യേ​ക്ക​ൽ ഭാ​ഗ​ത്തു​മു​ള്ള ര​ണ്ട് ല​വ​ൽ​ക്രോ​സു​ക​ൾ ത​ട​സ​മാ​യി​രു​ന്നു.
ഒ​രു​മ​ണി​ക്കൂ​ർ വ​രെ താ​മ​സ​മു​ണ്ടാ​വു​ന്ന സാ​ഹ​ച​ര്യം ഏ​റെ​ക്കാ​ല​മാ​യി ജ​ന​ങ്ങ​ളു​ടെ മു​ഖ്യ പ​രാ​തി​യാ​യി​രു​ന്നു. എ​ന്നാ​ൽ മു​ൻ​ഗ​ണ​നാ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ട് ഇ​ത്ര​യും വ​ർ​ഷ​മാ​യി​ട്ടും ഇ​തു​വ​രെ തു​ക വ​ക​യി​രു​ത്താ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രോ പ്ര​ദേ​ശ​ത്തെ ലോ​ക സ​ഭാം​ഗം കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി​യോ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും അ​താ​ണ് മേ​ൽ​പ്പാ​ലം വ​രു​ന്ന​തി​നു കാ​ല​താ​മ​സം എ​ന്നും എം​എ​ൽ​എ ആ​രോ​പി​ച്ചു .
ഗേ​റ്റ് അ​ട​ച്ചി​ടു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സ​ത്തി​ന്‍റെ ദൈ​ർ​ഘ്യ​മ​നു​സ​രി​ച്ചാ​ണ് റെ​യി​ൽ​വേ അ​തോ​റി​റ്റി മേ​ൽ​പ്പാ​ല​ത്തി​ന്‍റെ മു​ൻ​ഗ​ണ​നാ ലി​സ്റ്റ് ത​യ്യാ​റാ​കു​ന്ന​ത്. പൂ​ർ​ണ​മാ​യും ഉ​ദ്യാ​ഗ​സ്ഥ ന​ട​പ​ടി​യി​ലൂ​ടെ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​ത് എം​പി ത​ന്‍റെ ക​ഴി​വു​കൊ​ണ്ട് ആ​ണെ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ട്ടു​ള്ള​ത്.
പാ​ർ​ല​മെ​ന്‍റി​ൽ ഇ​തു​വ​രെ മേ​ൽ​പ്പാ​ല​ത്തി​ന് വേ​ണ്ടി ഒ​രു വാ​ക്ക് പോ​ലും എം​പി സം​സാ​രി​ച്ചി​ട്ടി​ല്ലെ​ന്നു ആ​ക്ഷേ​പം ഉ​ണ്ട് . മേ​ൽ​പ്പാ​ല​ത്തി​ന്‍റെ മു​ഴു​വ​ൻ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് ഫ​ണ്ട് വ​ക​യി​രു​ത്തി​യ​ത്. പാ​ല​ത്തി​ന്‍റെ രൂ​പ രേ​ഖ ത​യാ​റാ​യി.