ആ​ര്യ​ങ്കാ​വി​ലെ ബോ​ഡി ലോ​ൺ സ്മാ​ര​കം സ​ഞ്ചാ​രി​ക​ൾ കൈ​യ്യൊ​ഴി​ഞ്ഞു
Tuesday, February 23, 2021 11:08 PM IST
പു​ന​ലൂ​ർ: വ​നം വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ൽ ഉ​ള്ള ആ​ര്യ​ങ്കാ​വി​ലെ ബോ​ഡി ലോ​ൺ സ്മാ​ര​കം സ​ഞ്ചാ​രി​ക​ൾ കൈ​യ്യൊ​ഴി​ഞ്ഞു. ഒ​രാ​ഴ്ച മു​ന്പെ​യാ​ണ് വ​നം വ​കു​പ്പ് മു​ൻ​കൈ എ​ടു​ത്ത് ല​ക്ഷ​ങ്ങ​ൾ ചി​ല​വി​ട്ട് ബോ​ഡി ലോ​ൺ സ്മാ​ര​കം ന​വീ​ക​രി​ച്ച് ബോ​ഡി​ലോ​ണി​ന്‍റെ പ്ര​തി​മ​യും സ്ഥാ​പി​ച്ച​ത്.
ബോ​ഡി ലോ​ൺ എ​ന്ന ബ്രി​ട്ടീ​ഷു​കാ​ര​ൻ 1819-ൽ ​തേ​ക്കി​ൻ തൈ​ക​ൾ സ്റ്റ​മ്പ് പ്ലാ​ന്‍റി​ങ്ങി​ലൂ​ടെ മൂ​ട് പി​ടി​പ്പി​ക്കാം എ​ന്ന് ക​ണ്ടെ​ത്തി​യ​തി​ന്‍റെ ഓ​ർ​മ​യ്ക്കാ​യി ആ​ദ്യം സ്മാ​ര​കം പ​ണി​തു. പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​തി​നു​ള്ളി​ൽ ബോ​ഡി ലോ​ണി​ന് പ്ര​തി​മ​യും സ്ഥാ​പി​ച്ച​ത്. ഭാ​ര​ത​ത്തി​ലും കേ​ര​ള​ത്തി​ലും ന​മ്മു​ടെ പൈ​തൃ​ക​മാ​യ നി​ര​വ​ധി ക​ണ്ടെ​ത്ത​ലു​ക​ളും കാ​ർ​ഷി​ക രീ​തി​ക​ളും പ​രീ​ക്ഷി​ച്ച് വി​ജ​യം വ​രി​ച്ചി​ട്ടും അ​വ​രെ ഒ​ന്നും ഓ​ർ​ക്കാ​ൻ കൂ​ടി ത​യ്യാ​റാ​കാ​ത്ത സ​ർ​ക്കാ​ർ ആ​ണ് തേ​ക്കു​മ​ര​ത്തി​ന്‍റെ ബ​ട്ടിം​ഗ് ക​ണ്ടെ​ത്തി എ​ന്ന പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ പൊ​ടി​ച്ച് സ്മാ​ര​ക​വും, പ്ര​തി​മ​യും സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.
ഇ​തി​ന് സ​മീ​പ​ത്തു ത​ന്നെ​യു​ള്ള പാ​ല​രു​വി ജ​ല​പാ​ത​വും. ആ​ര്യ​ങ്കാ​വ് ശാ​സ്താ ക്ഷേ​ത്ര​ത്തി​ൽ എ​ത്തു​ന്ന​വ​രെ​യും ഇ​വി​ടേ​യ്ക്ക് ആ​ക​ർ​ഷി​ക്കാം എ​ന്നാ​യി​രു​ന്നു ഇ​വി​രു​ടെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ഈ ​സ്ഥ​ല​ങ്ങ​ളി​ൽ വ​ന്നു പോ​കു​ന്ന​വ​ർ ഒ​ന്നും ഇ​വി​ടേ​യ്ക്ക് തി​രി​ഞ്ഞു നോ​ക്കു​ക കൂ​ടി​യി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഇ​ത്ത​ര​ത്തി​ൽ നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ ക​ണ്ട് സ്മാ​ര​ക​ങ്ങ​ളും, ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ങ്ങ​ളും ഒ​ക്കെ വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ദ്ഘാ​ട​ന​മോ, ത​റ​ക്ക​ല്ല് സ്ഥാ​പി​ക്ക​ലോ ഒ​ക്കെ ന​ട​ക്കു​ന്ന​തും വ​രും ദി​വ​സ​ങ്ങ​ളി​ൽ കാ​ണാ​ൻ ക​ഴി​യും.

വ​നി​താ ക​മ്മീ​ഷ​ന്‍ അ​ദാ​ല​ത്ത്

കൊല്ലം: കേ​ര​ള വ​നി​ത ക​മ്മീ​ഷ​ന്‍ മെ​ഗാ അ​ദാ​ല​ത്ത് മാ​ര്‍​ച്ച് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ല്‍ കൊ​ല്ലം ജ​വ​ഹ​ര്‍ ബാ​ല​ഭ​വ​നി​ല്‍ ന​ട​ക്കും. രാ​വി​ലെ 10.30 ന് ​തു​ട​ങ്ങു​ന്ന അ​ദാ​ല​ത്തി​ല്‍ വ​നി​താ ക​മ്മീ​ഷ​ന്‍ അം​ഗ​ങ്ങ​ള്‍, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.