കൊ​ട്ടാ​ര​ക്ക​ര ത​മ്പു​രാ​ന്‍റേ​യും ശ്രീ​ധ​ര​ൻനാ​യ​രു​ടെ​യും സ്മ​ര​ണ നി​ല​നി​ർ​ത്താ​ൻ പദ്ധതി
Wednesday, February 24, 2021 10:50 PM IST
കൊ​ട്ടാ​ര​ക്ക​ര: ക​ഥ​ക​ളി​യു​ടെ ഉ​പ​ജ്ഞാ​താ​വ് കൊ​ട്ടാ​ര​ക്ക​ര ത​മ്പു​രാ​ന്‍റേയും അ​ഭി​ന​യ​പ്ര​തി​ഭ കൊ​ട്ടാ​ര​ക്ക​ര ശ്രീ​ധ​ര​ൻ നാ​യ​രു​ടെ​യും സ്മ​ര​ണ​ക​ൾ നി​ല​നി​ർ​ത്താ​ൻ ന​ഗ​ര​സ​ഭ​യു​ടെ ക​ർ​മപ​ദ്ധ​തി​ക​ൾ. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ലാ​ണ് ഇ​തി​ന്‍റെ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്.
കൊ​ട്ടാ​ര​ക്ക​ര ഗ​വ. ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കൊ​ട്ടാ​ര​ക്ക​ര ത​മ്പു​രാ​ന്‍റേയും ശ്രീ​ധ​ര​ൻനാ​യ​രു​ടെ​യും പേ​രി​ടാ​നാ​ണ് ന​ഗ​ര​സ​ഭാ തീ​രു​മാ​നം.​ കൂ​ടാ​തെ ഇ​രു​വ​രു​ടെ​യും പ്ര​തി​മ ന​ഗ​ര​ത്തി​ൽ സ്ഥാ​പി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.​ ഇ​തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി അഞ്ച് ല​ക്ഷം രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി.

സ്കൂ​ൾ കെ​ട്ടി​ടം
ഉ​ദ്ഘാ​ട​നം ചെ​യ്തു

ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി ശ്രീ​ചി​ത്തി​ര​വി​ലാ​സം ഗ​വ. എ​ൽ പി ​സ്കൂ​ളി​ൽ നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പി​റ്റി​എ പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് ചാ​മ വി​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി ​എം സെ​യ്ദ് എ​ൻ​ടോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ എ​സ് ക​ല്ലേ​ലി​ഭാ​ഗം, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗം ബി​ജു​കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ ഷാ​ലി​ൻ ഷം​സു​ദീ​ൻ, മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം പു​ഷ്പ, ക​ല്ല​ട ഗി​രീ​ഷ്, സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക ഗീ​ത, എ​സ്. റെ​ജീ​ന റി​യാ​സ്, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഡ​മാ​സ്റ്റ​ൺ, ശ്രീ​ക​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.