കൊ​ട്ടാ​ര​ക്ക​ര ന​ഗ​ര​സ​ഭ: ബ​ജ​റ്റി​​ൽ 62 കോ​ടി​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ
Wednesday, February 24, 2021 10:50 PM IST
കൊ​ട്ടാ​ര​ക്ക​ര: ന​ഗ​ര​സ​ഭ​യു​ടെ 20 21-2022 വ​ർഷ​ത്തെ ബ​ജ​റ്റി​ന് ഭ​ര​ണ​സ​മി​തി​യു​ടെ അം​ഗീ​കാ​രം. 62, 20,78, 984 രൂ​പ വ​ര​വും 57,63,72,588 രൂ​പ ചി​ല​വും 4,57,06, 396 രൂ​പ മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​ണ് ബ​ജ​റ്റ്.
പാ​ർ​പ്പി​ട പ​ദ്ധ​തി​ക്ക് 12 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യി​ട്ടു​ള്ള​ത്.​ കേ​ന്ദ്ര-​സം​സ്ഥാ​ന വി​ഹി​ത​ങ്ങ​ൾ കൂ​ടി പ്ര​തീ​ക്ഷി​ച്ചാ​ണ് ഇ​ത്.​ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി 21 ല​ക്ഷം രൂ​പ​യും വ​യോ​ജ​ന​ക്ഷേ​മ​ത്തി​ന് 15 ല​ക്ഷം രൂ​പ​യും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നാ​യി 31. 10 ല​ക്ഷ​വും ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തേ​ടെ പു​ല​മ​ൺ തോ​ട്, പാ​ണ്ടി വ​യ​ൽ തോ​ട് എ​ന്നി​വ ന​വീ​ക​രി​ക്കു​ന്ന​തി​നാ​യി 15 ല​ക്ഷം രൂ​പ​യും ചി​ലവി​ടും.
റോ​ഡ് വി​ക​സ​ന​ത്തി​നാ​യി 1.39 കോ​ടി രൂ​പ​യും സ​മാ​ന്ത​ര റേ​ഡ്നി​ർ​മാ​ണ​ത്തി​ന് അഞ്ച് ല​ക്ഷ​വും ഗ​ണ​പ​തി ക്ഷേ​ത്രം റോ​ഡു ന​വീ​ക​ര​ണ​ത്തി​ന് അഞ്ച് ല​ക്ഷ​വും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.​ സ്കൂ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി 36 ല​ക്ഷ​വും ആം​ഗ​ൻ​വാ​ടി​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് 15 ല​ക്ഷ​വു​മാ​ണ് ചി​ല​വ​ഴി​ക്കു​ക. പ​ട്ടി​ക​ജാ​തി ക്ഷേ​മ​പ​ദ്ധ​തി​ക​ൾ​ക്കാ​യി ഒ​രു കോ​ടി 70 ല​ക്ഷ​മാ​ണ് ചി​ല​വി​ടു​ക.
അ​യ്യ​ൻ​കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്കാ​യി 11,77,55,000 രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ൻ സിസിടിവി കാ​മ​റ സ്ഥാ​പി​ക്കാ​ൻ 10 ല​ക്ഷം നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്.​ ന​ഗ​ര​ത്തി​ൽ ശു​ചിമു​റി സൗ​ക​ര്യ​ത്തോ​ടെ വി​ശ്ര​മ​കേ​ന്ദ്രം സ്ഥാ​പി​ക്കു​ന്ന​തി​ന് 20 ല​ക്ഷ​വും ബ​ൾ​ബു​ക​ൾ എ​ൽഇഡി ആ​ക്കു​ന്ന നി​ലാ​വ് പ​ദ്ധ​തി​ക്കാ​യി 5, 16,000 രു​പ​യും വ​ക​യി​രു​ത്തി. പ്രൈ​വ​റ്റ് സ്റ്റാ​ന്‍റ് ന​വീ​ക​ര​ണ​ത്തി​ന് 50 ല​ക്ഷ​വും ജ​ന​കീ​യ ഹോ​ട്ട​ലി​ന് ഒ​രു ല​ക്ഷ​വു​മാ​ണ് ചി​ല​വ​ഴി​ക്കു​ക
ന​ഗ​ര​സ​ഭാ ഉ​പാ​ധ്യക്ഷ അ​നി​താ ഗോ​പ​കു​മാ​റാ​ണ് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ച​ത്.​ ചെ​യ​ർ​മാ​ൻ എ.​ഷാ​ജു അ​ധ്യക്ഷ​ത വ​ഹി​ച്ചു. ക​ക്ഷി നേ​താ​ക്ക​ളാ​യ ക​ണ്ണാ​ട്ട് ര​വി, ഫൈ​സ​ൽ ബ​ഷീ​ർ, ഉ​ണ്ണി​ക്കൃ​കൃ​ഷ്ണ​മേ​നോ​ൻ, അ​രു​ൺ കാ​ടാം കു​ളം, സു​ജ, സു​ഷ​മ തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.