ബി​ഷ​പ് ജോ​റോം അ​നു​സ്മ​ര​ണം ന​ട​ത്തി
Friday, February 26, 2021 11:35 PM IST
കൊ​ല്ലം: ദൈ​വ​ദാ​സ​ൻ ബി​ഷ​പ് ജെ​റോ​മി​ന്‍റെ 29-ാം ച​ര​മ വാ​ർ​ഷി​ക​ത്തോ‌​ട​നു​ബ​ന്ധി​ച്ച് ബി​ഷ​പ് ജെ​റോം സാം​സ്കാ​രി​ക സ​മി​തി​യു​ടെ​യും ഫാ. ​പോ​ൾ​ക്രൂ​സ് ഫൗ​ണ്ടേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. ല​യ​ൺ​സ് ക്ല​ബ് കൊ​ല്ലം ഈ​സ്റ്റ് പ്ര​സി​ഡ​ന്‍റ് പ​യ​സ് കെ. ​ക​ട​പ്പാ​ക്ക​ട അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി. ​രാ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ദ്യാ​ജ്യോ​തി വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ളു​ടെ വി​ത​ര​ണം ഫൗ​ണ്ടേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ബി​രാ​ജ് നി​ർ​വ​ഹി​ച്ചു. അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തോ‌​ട​നു​ബ​ന്ധി​ച്ച് ദൈ​വ​ദാ​സ​ൻ ജെ​റോം പി​താ​വി​ന്‍റെ ഛായാ​ചി​ത്ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ പ്രാ​ർ​ഥ​ന​യും ന​ട​ത്തി. പ്രാ​ർ​ഥ​ന​യ്ക്കും കൊ​ന്ത​ന​മ​സ്കാ​ര​ത്തി​നും ബി​ഷ​പ് ജെ​റോം പ്ര​യ​ർ മി​നി​സ്ട്രി അം​ഗ​ങ്ങ​ളും റോ​സ​റി ക്ല​ബ് അം​ഗ​ങ്ങ​ളും നേ​തൃ​ത്വം ന​ൽ​കി. സീ​ന, നി​ർ​മ​ല, പ്രി​ൻ​സി, വി​ൽ​സ​ൺ, ജോ​ഷ്വാ, മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​ക​സ​ന സെ​മി​നാ​ർ സംഘടിപ്പിച്ചു

ച​വ​റ: ച​വ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് 2021 -22 വാ​ർ​ഷി​ക പ​ദ്ധ​തി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ വി​ക​സ​ന സെ​മി​നാ​ർ ന​ട​ന്നു. വി​ക​സ​ന സെ​മി​നാ​റിന്‍റെ ഉ​ദ്ഘാ​ട​നം ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി നി​ർ​വ​ഹി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​തു​ള​സീ​ധ​ര​ൻ പി​ള്ള സെ​മി​നാ​റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വി​ക​സ​ന കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഇ.​റ​ഷീ​ദ് പ​ദ്ധ​തി രേ​ഖ അ​വ​ത​രി​പ്പി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ഡ്വ.​സി പി ​സു​ധീ​ഷ് കു​മാ​ർ, എ​സ്.​സോ​മ​ൻ, ച​വ​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് സോ​ഫി​യ സ​ലാം, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ല​തി​ക രാ​ജ​ൻ ,ആ​ൻ​സി .ആ​ർ , ബ്ലോ​ക്ക് - ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, ആ​സൂ​ത്ര​ണ സ​മി​തി, വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റ്റി .​ഉ​ഷാ​കു​മാ​രി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി റ്റി.​ശി​വ​കു​മാ​ർ എന്നിവർ പ്രസംഗിച്ചു.