പു​ന​ലൂ​ർ-​അ​ഞ്ച​ൽ മാ​ർ​ക്ക​റ്റു​ക​ൾ ഹൈ​ടെ​ക്കാ​കും
Saturday, February 27, 2021 11:27 PM IST
പുനലൂർ: കി​ഫ്ബി ധ​ന​സ​ഹാ​യം ഉ​പ​യോ​ഗി​ച്ച് അ​ഞ്ച​ൽ, പു​ന​ലൂ​ർ ഫി​ഷ് മാ​ർ​ക്ക​റ്റു​ക​ൾ ന​വീ​ക​രി​ച്ചു ഹൈ​ടെ​ക് നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്ന് മ​ന്ത്രി കെ ​രാ​ജു അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. മാ​ർ​ക്ക​റ്റു​ക​ളു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കേ​ര​ള തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നാ​ണ് നി​ർ​മ്മാ​ണ ചു​മ​ത​ല.
പു​ന​ലൂ​ർ ശ്രീ​രാ​മ​പു​രം മാ​ർ​ക്ക​റ്റി​ന് 4.94 കോ​ടി രൂ​പ​യാ​ണ് ധ​ന​സ​ഹാ​യം. 21000 ച​തു​ര​ശ്ര​യ​ടി വി​സ്തീ​ർ​ണ​ത്തി​ലാ​ണ് മാ​ർ​ക്ക​റ്റ് വി​പു​ലീ​ക​രി​ക്കു​ന്ന​ത്. 37 ഷോ​പ്പു​ക​ൾ, 25 ഫി​ഷ് സ്റ്റാ​ൾ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് 33 സ്റ്റാ​ളു​ക​ൾ, ഗോ​ഡൗ​ൺ, ബ​യോ ഗ്യാ​സ്, മ​ലി​ന​ജ​ലം ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റ് എ​ന്നി​വ വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കും.

3.51 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചു 16000 ച​തു​ര​ശ്ര​യ​ടി​യി​ലാ​ണ് അ​ഞ്ച​ൽ ഫി​ഷ് മാ​ർ​ക്ക​റ്റ് ന​വീ​ക​രി​ക്കു​ക. വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച​വ​ട​ക്കാ​രു​ടെ​യും ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗം ചേ​രാ​നും തീ​രു​മാ​ന​മാ​യി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ നി​മ്മി എ​ബ്ര​ഹാം, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ബി.​അ​നി​ൽ​കു​മാ​ർ, അ​ഞ്ച​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ബൈ​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​നി ബാ​ബു, സെ​ക്ര​ട്ട​റി ഡി. ​രാ​മാ​നു​ജ​ൻ, തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ഞ്ചി​നി​യ​ർ ഐ ​ജി ഷി​ലു, അ​സി​സ്റ്റ​ന്‍റ് എ​ക്സി.​എ​ഞ്ചി​നി​യ​ർ ഷി​ബു .കെ .​ആ​ർ അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നി​യ​ർ ബാ​ലു മു​കേ​ഷ് എ​ന്നി​വ​ർ അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.