ഗാ​ന്ധി​പു​സ്ത​ക​ങ്ങ​ൾ സൗ​ജ​ന്യ​മാ​യി നൽകുന്നു
Saturday, February 27, 2021 11:29 PM IST
കൊല്ലം: മ​ഹാ​ത്മാ ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ന്‍റെ മു​പ്പ​താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ഗ്ര​ന്ഥ​ശാ​ല​ക​ൾ​ക്കു “ദ് ​മെ​സേ​ജ​സ് ആ​ൻ​ഡ് ടീ​ച്ചി​ങ്സ് ഓ​ഫ് മ​ഹാ​ത്മാ​ഗാ​ന്ധി” എ​ന്ന മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലു​ള്ള മ​ൾ​ട്ടി ക​ള​ർ പ്രി​ന്‍റി​ംഗോ​ട് കൂ​ടി​യ പു​സ്ത​കം സൗ​ജ​ന്യ​മാ​യി ന​ൽ​കു​മെ​ന്നു ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ എ​സ്.​പ്ര​ദീ​പ് കു​മാ​ർ അ​റി​യി​ച്ചു.

താ​ല്പ​ര്യ​മു​ള്ള സ്ഥാ​പ​ങ്ങ​ൾ മാ​ർ​ച്ച് നാ​ലി​ന​കം സ്ഥാ​പ​ന മേ​ധാ​വി​ക​ളു​ടെ താ​ല്പ​ര്യ പ​ത്രം സ​ഹി​തം മ​ഹാ​ത്മാ ഗാ​ന്ധി പീ​സ്ഫൌ​ണ്ടേ​ഷ​ൻ, കൊ​ട്ടാ​രം ന​ഗ​ർ 56, ഹൈ​സ്കൂ​ൾ ജം​ഗ്ഷ​ന് സ​മീ​പം, കേ​ച്ചേ​രി പോ​സ്റ്റ്, കൊ​ല്ലം – 13 (ഫോ​ൺ 9495195380), എ​ന്ന വി​ലാ​സ​ത്തിൽ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താ​വു​ന്ന​താ​ണ്. 15നു ​പു​സ്ത​കം വി​ത​ര​ണം ന​ട​ത്തു​മെ​ന്നും എ​സ്.​പ്ര​ദീ​പ് കു​മാ​ർ അ​റി​യി​ച്ചു.