സ​മൂ​ഹ നി​ർ​മി​തി​ക്കാ​യ് പ്ര​യ​ത്നി​ക്കാം: ഡോ. തിയഡോഷ്യസ് മെത്രാപ്പോലീത്ത­
Monday, March 1, 2021 10:53 PM IST
കൊ​ല്ലം: സ​മു​ഹ പു​ന​ർ​നി​ർ​മി​തി​ക്കാ​യ് കൈ​കോ​ർ​ത്ത് പി​ടി​ക്ക​ണ​മെ​ന്ന് റ​വ. ഡോ. ​തി​യ​ഡോ​ഷ്യ​സ് മാർത്തോമ മെ​ത്രാ​പൊ​ലീ​ത്ത ആ​ഹ്വാ​നം ചെ​യ്തു. നീ​തി​ക്കാ​യും സ​ത്യ​ത്തി​നാ​യും സ്വ​രം ഉ​യ​ർ​ത്താ​ൻ സ​ഭ​ക​ൾ ആ​രെ​യും ഭ​യ​പ്പെ​ടു​ത്. പ്ര​കൃ​തി​യു​ടെ മു​ൻ​ഗ​ണ​ന ആ​യി​രി​ക്ക​ണ​മെ​ന്നും സു​വി​ശേ​ഷ പ്ര​ഘോ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും സ​മൂ​ഹ​ത്തി​ലെ വേ​ലി​ക്കെ​ട്ടു​ക​ൾ ത​ക​ർ​ക്കു​വാ​ൻ ഉ​ത​കു​ന്ന ഒ​രു വ​ലി​യ സ്നേ​ഹ ശ്യം​ഖ​ല തീ​ർ​ക്കു​വാ​നും സ​ഭ​ക​ൾ ഒ​ന്നു​ചേ​ര​ണ​മെ​ന്നും മെ​ത്രാ​പൊ​ലീ​ത്ത പ​റ​ഞ്ഞു.

ബി​ഷ​പ്പ് ജെ​റോം ഫെ​ർ​ണാ​ണ്ട​സ​സി​ന്‍റെ 29-ാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം ത​ങ്ക​ശേ​രി മി​ല്ലേ​നി​യം ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു കൊ​ണ്ട് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ബി​ഷ​പ് ഡോ. ​പോ​ൾ ആ​ന്‍റ​ണി മു​ല്ല​ശേ​രി അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. സി​എ​സ്ഐ കൊ​ല്ലം-​കൊ​ട്ടാ​ര​ക്ക​ര ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ ഉ​മ്മ​ൻ ജോ​ർ​ജ് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ​കാ​ലീ​ന ദേ​ശീ​യ സം​സ്ഥാ​ന രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ഭ​ക​ൾ ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യെ​പ്പ​റ്റി ഫാ ​ബോ​വ​സ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഫാ. ​ബൈ​ജു ജൂ​ലി​യാ​ൻ, ഫാ. ​റൊ​മാ​ൻ​സ് ആ​ന്‍റ​ണി, ഫാ. ​ഫ്രാ​ങ്ക്ളി​ൻ ഫ്രാ​ൻ​സി​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.