ബ​ഹു​ജ​ന സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
Monday, March 1, 2021 10:53 PM IST
ശാ​സ്താം​കോ​ട്ട: മൈ​നാ​ഗ​പ്പ​ള്ളി​യെ മ​റ്റൊ​രു പ്ലാ​ച്ചി​മ​ട​യാ​ക്കു​ന്ന കു​പ്പി​വെ​ള്ള ഫാ​ക്ട​റി​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി നാ​ട്ടു​കാ​ർ.
മൈ​നാ​ഗ​പ്പ​ള്ളി പ​തി​നാ​ലാം വാ​ർ​ഡി​ൽ ആ​രം​ഭി​ക്കു​ന്ന കു​പ്പി​വെ​ള്ള ക​മ്പ​നി​ക്കെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ റാ​ലി​യും ബ​ഹു​ജ​ന സം​ഗ​മ​വും സം​ഘ​ടി​പ്പി​ച്ച​ത്. യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​ര സ​മി​തി അ​ധ്യ​ക്ഷ​ൻ ഡോ. ​പി​കെ ഗോ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
തേ​വ​ല​ക്ക​ര​യും മൈ​നാ​ഗ​പ്പ​ള്ളി​യും ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​മാ​ണെ​ന്നും ശു​ദ്ധ​ജ​ലം വ്യ​വ​സാ​യ വ​ൽ​ക്ക​രി​ച്ചു കു​പ്പി​വെ​ള്ള​ത്തി​നും സോ​ഫ്റ്റ് ഡ്രി​ങ്ക്സി​നും ഉ​പ​യോ​ഗി​ച്ചാ​ൽ ക​ടു​ത്ത കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൂ​ടാ​തെ പു​റം​ത​ള്ള​പ്പെ​ടു​ന്ന രാ​സ മാ​ലി​ന്യ​ങ്ങ​ൾ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും വ​രു​ന്ന ത​ല​മു​റ​യെ ദോ​ഷ​മാ​യി ബാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പി​സി കോ​ശി വൈ​ദ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ജി കൂ​ട്ടു​മ്മേ​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ അ​നി​ൽ എ​സ് ക​ല്ലേ​ലി​ഭാ​ഗം, രാ​മാ​നു​ജ​ൻ ത​മ്പി, പ്രി​ൻ​സ് അ​ല​ക്സാ​ണ്ട​ർ വൈ​ദ്യ​ൻ, ശ്രീ​ക​ല, ആ​ർ ക​മ​ൽ​ദാ​സ്, തു​ള​സീ​ധ​ര​ൻ പി​ള്ള, കെ​സി ഷി​ബു, കൃ​ഷ്ണ​കു​മാ​ർ, സു​നു തോ​മ​സ്, ജ​ഗ​ദീ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.