സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ടാ​സ്ക്
Monday, March 1, 2021 10:53 PM IST
കൊ​ല്ലം: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, അ​ന്പൂ​രി, ആ​യൂ​ർ സോ​ഷ്യ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ചാ​രി​റ്റി എ​ന്ന​പേ​രി​ൽ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ടാ​സ്ക് എ​ന്ന സൊ​സൈ​റ്റി നി​ല​വി​ൽ വ​ന്നു. സൊ​സൈ​റ്റി​യു​ടെ കൊ​ല്ലം- ആ​യൂ​ർ ഫൊ​റോ​നാ​ത​ല ഉ​ദ്ഘാ​ട​നം മീ​ൻ​കു​ളം ലൂ​ർ​ദ് മാ​താ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം നി​ർ​വ​ഹി​ച്ചു.
സൈാ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റും അ​തി​രൂ​പ​താ വി​കാ​രി ജ​ന​റലു​മാ​യ മോ​ണ്‍. ജോ​സ​ഫ് വാ​ണി​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടാ​സ്ക് സെ​ക്ര​ട്ട​റി ഫാ. ​മാ​ത്യു മൂ​ന്നാ​റ്റു​മു​ഖം, ഫൊ​റോ​നാ വി​കാ​രി ഫാ. ​അ​നി​ൽ ക​രി​പ്പി​ങ്ങാം​പു​റം, ഫൊ​റോ​നാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജോ പു​തു​വേ​ലി​ൽ, ഫാ. ​മാ​ത്യു ന​ട​യ്ക്ക​ൽ, അ​തി​രൂ​പ​താ പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗം ജോ​സ് മാ​ത്യു ആ​നി​ത്തോ​ട്ടം, വ​നി​താ​സെ​ൽ പ്ര​തി​നി​ധി മേ​ഴ്സി ജോ​സ​ഫ് പാ​റ​ടി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൈ​വ​കൃ​ഷി​യെ​ക്കു​റി​ച്ച് മ​നു ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു. മീ​ൻ​കു​ളം ലൂ​ർ​ദ്മാ​താ ഗാ​യ​ക​സം​ഘം നാ​ട​ൻ​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഫൊ​റോ​ന​യി​ലെ ഇ​രു​പ​ത് ഇ​ട​വ​ക​ക​ളി​ൽ​നി​ന്നാ​യി നൂ​റോ​ളം പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു.