ചാത്തന്നൂർ താരമണ്ഡലമാകാൻ സാധ്യത
Tuesday, March 2, 2021 11:06 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ
ചാ​ത്ത​ന്നൂ​ർ: കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ലെ ശ​ക്തി​ശാ​ലി​ക​ളാ​യ സി​പി​ഐ​യു​ടെ പി.​ര​വീ​ന്ദ്ര​നും കോ​ൺ​ഗ്ര​സി​ലെ സി ​വി പ​ത്മ​രാ​ജ​നും ഏ​റ്റു​മു​ട്ടി ജ​യ​പ​രാ​ജ​യ​ങ്ങ​ൾ അ​നു​ഭ​വി​ച്ച​റി​ഞ്ഞ ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ഇ​ത്ത​വ​ണ താ​ര മ​ണ്ഡ​ല​മാ​യേ​ക്കും. ബി​ജെ​പി​യ്ക്ക് വേ​ണ്ടി സു​രേ​ഷ് ഗോ​പി എം​പി​യും കോ​ൺ​ഗ്ര​സി​നു​വേ​ണ്ടി മു​ൻ എം​പി പീ​താം​ബ​ര​കു​റു​പ്പും ഏ​റ്റു​മു​ട്ടി​യേ​ക്കും.
ചാ​ത്ത​ന്നൂ​രി​ൽ അ​വ​സാ​ന​മാ​യി കോ​ൺ​ഗ്ര​സി​ന്‍റെ എം​എ​ൽ​എ ആ​യി​രു​ന്ന പ്ര​താ​പ വ​ർ​മ്മ ത​മ്പാ​നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബി​ന്ദു​കൃ​ഷ്ണ​യ്ക്കും ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തോ​ട് താ​ല്പ​ര്യ​മി​ല്ലെ​ന്ന​റി​യു​ന്നു. മു​ൻ എം​പി​യും മു​ൻ കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ് മ​ത്സ​ര​രം​ഗ​ത്തി​ല്ലെ​ങ്കി​ൽ കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം നെ​ടു​ങ്ങോ​ലം ര​ഘു​വാ​യി​രി​ക്കും സ്ഥാ​നാ​ർ​ഥി​യാ​വു​ക.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ത്ത​വ​ണ വി​ജ​യി​ക്കു​ക ത​ന്നെ​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം.
ജി​ല്ല​യി​ലാ​ദ്യ​മാ​യി​മ​ണ്ഡ​ല​ത്തി​ലെ ക​ല്ലു​വാ​തു​ക്ക​ൽ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​ക​യും എ​ല്ലാ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ര​ണ്ടോ അ​തി​ല​ധി​ക​മോ അം​ഗ​ങ്ങ​ളെ വി​ജ​യി​പ്പി​ക്കു​ക​യും ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി ഒ​രം​ഗ​ത്തെ വി​ജ​യി​പ്പി​ക്കാ​നും ക​ഴി​ഞ്ഞ​ത് ബി​ജെ​പി​യു​ടെ ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്നു.
ചാ​ത്ത​ന്നു​ർ മ​ണ്ഡ​ല​ത്തി​ന്‍റെ അ​യ​ൽ​പ​ക്ക​മാ​യ മാ​ട​ൻ​ന​ട സ്വ​ദേ​ശി കൂ​ടി​യാ​യ ച​ല​ച്ചി​ത്ര ന​ട​ൻ സു​രേ​ഷ് ഗോ​പി എം​പി​യെ ചാ​ത്ത​ന്നൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​നാ​ണ് ബി​ജെ​പി കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നീ​ക്കം. സു​രേ​ഷ് ഗോ​പി​യെ ആ​റ​ന്മു​ള​യി​ലും തൃ​ശൂ​രി​ലും സ്ഥാ​നാ​ർ​ഥി​യാ​ക്കാ​ൻ മ​റ്റ് ജി​ല്ലാ ക​മ്മി​റ്റി​ക​ളും ശ്ര​മം ന​ട​ത്തി വ​രു​ന്നു​ണ്ടെ​ന്ന് ബി​ജെ​പി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ​ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ ബി ​ജെ​പി​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ ഇ​ത്ത​വ​ണ മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​വാ​ൻ സാ​ധ്യ​ത​യി​ല്ല. ജാ​തി സ​മ​വാ​ക്യ​ങ്ങ​ളി​ൽ വി​ള്ള​ലു​ണ്ടാ​ക്കി വി​ജ​യം നേ​ടു​ക ത​ന്നെ​യാ​ണ് ബി​ജെ​പി​യു​ടെ ല​ക്ഷ്യം. സു​രേ​ഷ് ഗോ​പി ആ​റ​ന്മു​ള യോ ​തൃ​ശൂ​രോ സ്ഥാ​നാ​ർ​ഥി​യാ​യാ​ൽ ചാ​ത്ത​ന്നൂ​രി​ൽ ബി​ജെ​പി പു​തി​യ പ​രീ​ക്ഷ​ണ​ത്തി​ന് ത​യാ​റാ​യേ​ക്കും.
കോ​ൺ​ഗ്ര​സി​ലെ​യും സി​പി​ഐ ലെ​യും പ്രാ​ദേ​ശി​ക വ​ൻ തോ​ക്കു​ക​ളെ ത​റ​പ​റ്റി​ച്ച് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​മാ​വു​ക​യും ഇ​പ്പോ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ എ​സ്.​ആ​ർ. രോ​ഹി​ണി​യെ​ന്ന യു​വ​തു​റു​പ്പ് ചീ​ട്ട് ബി​ജെ​പി രം​ഗ​ത്തി​റ​ക്കി​യേ​ക്കും. എ​ങ്ങ​നെ​യും മ​ണ്ഡ​ലം പി​ടി​ച്ചെ​ടു​ക്കു​ക ത​ന്നെ​യാ​ണ് ല​ക്ഷ്യം. സ്ഥാ​നാ​ർ​ത്ഥി നി​ർ​ണ​യ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്തി​ട്ടി​ല്ലെ​ന്നും കെ.​സു​രേ​ന്ദ്ര​ന്‍റെ വി​ജ​യ യാ​ത്ര ക​ഴി​ഞ്ഞ ശേ​ഷ​മേ അ​ത് സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ തു​ട​ങ്ങു​ക​യു​ള്ളു​വെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി.​ബി.​ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.​താ​ൻ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
സി​പി​ഐ​യു​ടെ ജി.​എ​സ്.​ജ​യ​ലാ​ലാ​ണ് ര​ണ്ടു ത​വ​ണ​യാ​യി ചാ​ത്ത​ന്നൂ​രി​നെ നി​യ​മ​സ​ഭ​യി​ൽ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത്. ര​ണ്ടു​ടേം പൂ​ർ​ത്തി​യാ​ക്കി​യെ​ന്ന കാ​ര​ണ​ത്താ​ൽ ജ​യ​ലാ​ലി​ന് സീ​റ്റ് നി​ഷേ​ധി​ക്കു​ക​യാ​ണെ​ങ്കി​ൽ സി​പി​ഐ ദേ​ശീ​യ സ​മി​തി അം​ഗ​വും കെ​പ്കോ ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ ജെ.​ചി​ഞ്ചു​റാ​ണി​യ്ക്കാ​യി​രി​ക്കും അ​വ​സ​രം ല​ഭി​ക്കു​ക.
ജാ​തി സ​മ​വാ​ക്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ൽ എ​ഐ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും പു​ത​ക്കു​ളം സ്വ​ദേ​ശി​യു​മാ​യ എം.​പി.​ഗോ​പ​കു​മാ​റും പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ണ്ട്.
ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ജാ​തി സ​മ​വാ​ക്യ​ങ്ങ​ളും മ​റ്റും പ​രി​ഗ​ണി​ച്ച് വി​ജ​യ​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്തും ജി.​എ​സ്.​ജ​യ​ലാ​ലി​നെ ഒ​രി​ക്ക​ൽ കൂ​ടി മ​ത്സ​രി​പ്പി​ക്കാ​നാ​കും സി​പി​ഐ ശ്ര​മി​ക്കു​ക. വി​വി​ധ മേ​ഖ​ല​ക​ളി​ലെ വി​ക​സ​ന പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​വും​ജ​യ ലാ​ലി​നെ​തി​രെ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​തി​രോ​ധം എ​ന്ന​തും സി​പി​ഐ ക​ണ​ക്കി​ലെ​ടു​ക്കു​ന്നു​ണ്ട്.
അ​വ​സാ​ന റൗ​ണ്ടി​ൽ ജി.​എ​സ്.​ജ​യ ലാ​ലും സു​രേ​ഷ് ഗോ​പി​യും പീ​താം​ബ​ര​കു​റു​പ്പും ഏ​റ്റു​മു​ട്ടാ​നാ​ണ് അ​വ​സ​രം. എ​ങ്കി​ൽ ചാ​ത്ത​ന്നൂ​രി​ന് താ​ര​പ​രി​വേ​ഷ​ത്തി​ന​പ്പു​റം കേ​ര​ള​ത്തി​ലെ തീ​പാ​റു​ന്ന മ​ത്സ​ര​വേ​ദി​യാ​യി മാ​റാ​നും ക​ഴി​ഞ്ഞേ​ക്കും.