എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​കു​മെ​ന്ന്
Tuesday, March 2, 2021 11:06 PM IST
ച​വ​റ: മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളോ​ടു​ള്ള ദ്രോ​ഹ ന​ട​പ​ടി​യി​ൽ നി​യ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ന് ക​ന​ത്ത തി​രി​ച്ച​ടി ആ​കു​മെ​ന്ന് ദേ​ശീ​യ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ ച​വ​റ മ​ണ്ഡ​ലം ക​മ്മി​റ്റി.
എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്തു കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം സൈ​ന്യ​മെ​ന്ന് വി​ശേ​ഷി​പ്പി​ച്ചു ആ​ദ​ര​വ് ന​ൽ​കി ഈ ​മ​ഹാ​മാ​രി സ​മ​യ​ത്ത് പോ​ലും വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ന​ൽ​കി​യി​ല്ല. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ നി​ന്നും പി​ടി​ച്ചു കൊ​ണ്ട് വ​രു​ന്ന മ​ത്സ്യ​ലേ​ല​തു​ക​യി​ൽ നി​ന്നും നി​കു​തി ഈ​ടാ​ക്കാ​നും, ആ​ഴ​ക​ട​ൽ മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല അ​മേ​രി​ക്ക​ൻ കോ​ർ​പ്പ​റേ​റ്റ് ക​മ്പ​നി​ക്കു തീ​റെ​ഴു​തി കൊ​ടു​ക്കാ​ൻ അ​ച്ചാ​രം വാ​ങ്ങി​യ ഇ​ട​ത് പ​ക്ഷ സ​ർ​ക്കാ​രി​ന് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ പ​രാ​ജ​യം ഉ​ണ്ടാ​കു​മെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
യു​ഡി​എ​ഫ് സ​ർ​ക്കാ​ർ മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ൽ​കി കൊ​ണ്ട് ഇ​രു​ന്ന ഭ​വ​ന നി​ർ​മാ​ണം, ഭ​വ​ന​ങ്ങ​ൾ​ക്കു ഉ​ള്ള അ​റ്റ​കു​റ്റ​പ​ണി, വൈ​ദ്യു​തി​ക​ര​ണം എ​ന്നി പ​ദ്ധ​തി​ക​ൾ അ​ട്ടി​മ​റി​ച്ച സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ ക്രൂ​ര​മാ​ണെ​ന്നും മ​ര​ണ​പെ​ടു​ന്ന ക്ഷേ​മ​നി​ധി വി​ഹി​തം അ​ട​യ്ക്കു​ന്ന മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് അ​ർ​ഹ​മാ​യ സാ​മ്പ​ത്തി​കം ന​ൽ​ക​ണ​മെ​ന്നും യു​ഡി​ഫ് ഉ​ന്ന​താ​ധി​കാ​രി​സ​മി​തി​യി​ൽ ആ​വ​ശ്യ​പെ​ടാ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ദേ​ശി​യ മ​ത്സ്യ​തൊ​ഴി​ലാ​ളി കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട്‌ മ​രി​യാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റേ​റ്റ് എ​ക്സി​ക്യൂ​ട്ടീ​വ് മെ​മ്പ​ർ ഇ ​യോ​ഹ​ന്നാ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ൻ​സി ജോ​ർ​ജ്, ആ​ന്‍റ​ണി മ​രി​യാ​ൻ, യേ​ശു​ദാ​സ് ജോ​സ​ഫ്, സേ​വി​യ​ർ, വി​പി​ൻ യേ​ശു​ദാ​സ്, യേ​ശു​ദാ​സ് ബെ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ഇ​ന്ന്

ശാ​സ്താം​കോ​ട്ട : വാ​ഹ​ന പ​ണി​മു​ട​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​ന്ന​ലെ ശാ​സ്താം​കോ​ട്ട ദേ​വ​സ്വം ബോ​ർ​ഡ് കോ​ളേ​ജി​ൽ ന​ട​ത്താ​നി​രു​ന്ന ഇ​ല​ക്ഷ​ൻ പ​രി​ശീ​ല​ന ക്ലാ​സും കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പും ഇ​ന്ന് ശൂ​ര​നാ​ട് വ​ട​ക്ക് സി ​എ​ച്ച് സി ​യി​ൽ ന​ട​ത്തും.