ആ​ളും ആ​ര​വ​ങ്ങ​ളും ഇ​ല്ലാ​തെ അ​ഗ​സ്ത്യ​കോ​ട് പൊ​ങ്കാ​ല
Wednesday, March 3, 2021 10:36 PM IST
അ​ഞ്ച​ല്‍ : അ​ഗ​സ്ത്യ​ക്കോ​ട് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ലെ പ്ര​സി​ദ്ധ​മാ​യ സ​മൂ​ഹ പൊ​ങ്കാ​ല ഇ​ക്കു​റി ച​ട​ങ്ങാ​യി മാ​ത്രം ന​ട​ന്നു. കോ​വി​ഡ്‌ വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ള്‍ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ക്ഷേ​ത്ര മു​റ്റ​ത്തെ ഭ​ണ്ഡാ​ര​യ​ടു​പ്പി​ല്‍ മാ​ത്ര​മാ​ണ് ഇ​ക്കു​റി പൊ​ങ്കാ​ല ത​യാ​റാ​ക്കി​യ​ത്.
രാ​വി​ലെ ഏ​ഴ​ര​യോ​ടെ ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ല്‍ തീ ​കൊ​ളു​ത്തി​യ​തോ​ടെ മു​ന്‍​കൂ​ട്ടി അ​റി​യി​പ്പ് ന​ല്‍​കി​യ​തി​നെ തു​ട​ര്‍​ന്ന്‍ ഭ​ക്ത​ര്‍ വീ​ടു​ക​ളി​ൽ പൊ​ങ്കാ​ല ഇ​ട്ട് സ​മ​ര്‍​പ്പ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.
വീ​ടു​ക​ളി​ല്‍ പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കേ​ണ്ടി വ​ന്നു​വെ​ങ്കി​ലും നി​രാ​ശ​യി​ല്ലെ​ന്നും വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ വീ​ണ്ടും ക്ഷേ​ത്ര മു​റ്റ​ത്ത് പൊ​ങ്കാ​ല അ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് എ​ന്നും ഭ​ക്ത​ര്‍ പ​റ​ഞ്ഞു. സാ​ധാ​ര​ണ പൊ​ങ്കാ​ല നാ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​നു​പേ​രാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ എ​ത്താ​റു​ള്ള​ത്.