പു​ന​ലൂ​രി​ൽ കെ.​ശ​ശി​ധ​ര​ന് സാ​ധ്യ​ത തെ​ളി​യു​ന്നു
Wednesday, March 3, 2021 10:36 PM IST
പു​ന​ലൂ​ർ: കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ഡി​സി​സി സെ​ക്ര​ട്ട​റി കെ.​ശ​ശി​ധ​ര​ൻ പു​ന​ലൂ​രി​ൽ മ​ത്സ​രി​യ്ക്കാ​ൻ സാ​ധ്യ​ത തെ​ളി​യു​ന്നു.
നി​ല​വി​ൽ തെ​ന്മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​കൂ​ടി​യാ​യ ശ​ശി​ധ​ര​ൻ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ ശ​ക്ത​നാ​യ കോ​ൺ​ഗ്ര​സ് നേ​താ​വാ​ണ്. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സി​നെ വി​ജ​യ​ത്തി​ലെ​ത്തി​യ്ക്കാ​ൻ ക​ഴി​വു​ള്ള ശ​ശി​ധ​ര​ൻ എ​ന്ന ജ​ന​കീ​യ നേ​താ​വ് മി​ക​ച്ച സം​ഘാ​ട​ക​ൻ കൂ​ടി​യാ​ണ്.
അ​തു കൊ​ണ്ടു ത​ന്നെ സാ​ധ്യ​താ പ​ട്ടി​ക​യി​ൽ പ്ര​ഥ​മ​സ്ഥാ​നം നി​ല​നി​ർ​ത്താ​ൻ കെ.​ശ​ശി​ധ​ര​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​പു​ന​ലൂ​ർ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തോ​ടെ കെ.​ശ​ശി​ധ​ര​ന് സാ​ധ്യ​ത തെ​ളി​ഞ്ഞി​രി​യ്ക്ക​യാ​ണ്.

പു​ന​ലൂ​ർ മ​ധു​വും സ​ഞ്ജ​യ്ഖാ​നും
സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ

പു​ന​ലൂ​ർ: കോ​ൺ​ഗ്ര​സി​ലെ മു​തി​ർ​ന്ന നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ പു​ന​ലൂ​ർ മ​ധു​വും യു​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് എ​സ്.​ഇ.​സ​ഞ്ജ​യ് ഖാ​നും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പു​ന​ലൂ​ർ മ​ധു​വി​ന്‍റെ പേ​രി​നാ​യി​രു​ന്നു മു​ൻ​തൂ​ക്കം. ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് സീ​റ്റ് ന​ൽ​കു​മോ​യെ​ന്ന ആ​ശ​ങ്ക ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യ്ക്കാ​ണ് സാ​ധ്യ​ത. ഒ​രു ത​വ​ണ പു​ന​ലൂ​ർ മ​ധു മ​ണ്ഡ​ല​ത്തി​ൽ എം​എ​ൽ​എ ആ​യി​ട്ടു​ണ്ട്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗമായി പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ നേ​താ​വാ​ണ് സ​ഞ്ജ​യ് ഖാ​ൻ.