തെ​ര​ഞ്ഞെ​ടു​പ്പ് നീ​തി​യു​ക്ത​മ​ാക്കാ​ന്‍ സി ​വി​ജി​ല്‍
Wednesday, March 3, 2021 10:36 PM IST
കൊല്ലം: പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച ന​ട​പ​ടി​ക​ളെ​ടു​ക്കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍റെ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ ‘സി ​വി​ജി​ല്‍' സ​ജ്ജം. സി​റ്റി​സ​ണ്‍ വി​ജി​ലന്‍റ് എ​ന്ന വാ​ക്കി​ന്‍റെ ചു​രു​ക്ക​രൂ​പ​മാ​ണ് സി ​വി​ജി​ല്‍.
ഈ ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​ങ്ങ​ള്‍, തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വു​ക​ള്‍ എ​ന്നി​വ​യെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ തെ​ളി​വു​ക​ള്‍ സ​ഹി​തം ഉ​ന്ന​യി​ക്കാം. പ​രാ​തി​ക​ള്‍ ല​ഭി​ച്ച് 100 മി​നി​റ്റി​നു​ള്ളി​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും.
പെ​രു​മാ​റ്റ ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍, വീ​ഡി​യോ, ജി​യോ ടാ​ഗ് എ​ന്നി​വ ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക്ക് ല​ഭി​ക്കും വി​ധ​മാ​ണ് ആ​പ്പി​ന്‍റെ രൂ​പ​ക​ല്‍​പ്പ​ന. ആ​ധി​കാ​രി​ക​ത ഉ​റ​പ്പാ​ക്കാ​ന്‍ ആ​പ്ലി​ക്കേ​ഷ​ന്‍ തു​റ​ക്കു​മ്പോ​ള്‍ അ​നു​വ​ദി​ക്കു​ന്ന അ​ഞ്ച് നി​മി​ഷം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ ചി​ത്ര​ങ്ങ​ളോ ദൃ​ശ്യ​ങ്ങ​ളോ അം​ഗീ​ക​രി​ക്കി​ല്ല.
പ​രാ​തി അ​യ​ച്ചു​ക​ഴി​ഞ്ഞാ​ല്‍ അ​യ​ക്കു​ന്ന വ്യ​ക്തി​യു​ടെ മൊ​ബൈ​ല്‍ ന​മ്പ​രി​ലേ​ക്ക് ഒ​രു കോ​ഡ് ല​ഭി​ക്കും. ഈ ​കോ​ഡ് ഉ​പ​യോ​ഗി​ച്ച് പ​രാ​തി​യു​ടെ നി​ല​വി​ലെ സ്ഥി​തി ക​ണ്ടെ​ത്താം. പ​രാ​തി അ​യ​ക്കു​ന്ന ആ​ളി​ന് വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കാ​നു​ള്ള സം​വി​ധാ​ന​വും ഉ​ണ്ട്. ക​ളക്‌​ട്രേ​റ്റി​ലെ സി-​വി​ജി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ സ്വീ​ക​രി​ക്കു​ന്ന പ​രാ​തി​ക​ള്‍ ഫ്‌​ള​യി​ംഗ് സ്‌​ക്വാ​ഡ്, സ്റ്റാ​റ്റി​ക് സ​ര്‍​വൈ​ല​ന്‍​സ് ടീം, ​റി​സ​ര്‍​വ് ടീം ​എ​ന്നീ സ്‌​ക്വാ​ഡു​ക​ള്‍ പ​രി​ശോ​ധി​ക്കും.
പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജി​ല്ല​യി​ല്‍ സി-​വി​ജി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്ത​നം. ആ​ന്‍​ഡ്രോ​യ്ഡ് സോ​ഫ്റ്റ് വെ​യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന മൊ​ബൈ​ല്‍ ഫോ​ണു​ക​ളി​ല്‍ നി​ന്ന് ഗൂ​ഗി​ള്‍ പ്ലേ​സ്റ്റോ​ര്‍ വ​ഴി ആ​പ്ലി​ക്കേ​ഷ​ന്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം.