കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്; കാ​റി​ൽ കു​ടു​ങ്ങി​യ ആ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, March 4, 2021 11:02 PM IST
കൊ​ട്ടാ​ര​ക്ക​ര: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മൂ​ന്നു പേ​ർ​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 5.30ന് ​എം​സി റോ​ഡി​ൽ ലോ​വ​ർ ക​രി​ക്കം റി​ല​യ​ൻ​സ് പ​മ്പി​നു സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.
മാ​ർ​ത്താ​ണ്ഡ​ത്തു നി​ന്നും ചു​ടു​ക​ട്ട​യു​മാ​യി വ​ന്ന ലോ​റി​യു​ടെ പി​ന്നി​ൽ മാ​രു​തി 800 കാ​ർ ഇ​ടി​ച്ചു ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യു​ടെ ആ​ക്സി​ൽ, വീ​ൽ ഉ​ൾ​പ്പെ​ടെ വാ​ഹ​ന​ത്തി​ൽ നി​ന്നു വേ​ർ​പെ​ട്ടു. മാ​രു​തി​യു​ടെ മു​ൻ​വ​ശം ത​ക​ർ​ന്ന് കാ​ർ ഓ​ടി​ച്ചി​രു​ന്ന ഓ​ട​നാ​വ​ട്ടം കു​ട​വ​ട്ടൂ​ർ എ​ള്ളു​വി​ള വീ​ട്ടി​ൽ സ​ജീ​വ് കു​മാ​ർ (49) കാ​റി​ൽ കു​ടു​ങ്ങി.

കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി ഇ​രു​കാ​ലു​ക​ളും കു​ടു​ങ്ങി​പ്പോ​യ സ​ജീ​വ് കു​മാ​റി​നെ വ​ള​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. ഹൈ​ഡ്രോ​ളി​ക് ക​ട്ട​ർ, സ്പ്രെ​ഡ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്ത​ത്. പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ആം​ബു​ല​ൻ​സി​ൽ കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി​യി​ൽ നി​ന്നും തെ​റി​ച്ചു​വീ​ണ് പീ​റ്റ​ർ (51), രാ​ജ​ൻ (55) എ​ന്നീ മാ​ർ​ത്താ​ണ്ഡം സ്വ​ദേ​ശി​ക​ൾ​ക്കും പ​രി​ക്ക് പ​റ്റി​യി​രു​ന്നു. ഇ​വ​രെ​യും ആം​ബു​ല​ൻ​സി​ൽ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ഗ്രേ​ഡ് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ആ​ർ.​സ​ജീ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ സി. ​ര​മേ​ശ് കു​മാ​ർ, വി. ​എം.​മ​നോ​ജ്, ബി.​സ​നി​ൽ, പി. ​പ്ര​വീ​ൺ, ഗ്രേ​ഡ് സീ​നി​യ​ർ ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഓ​ഫീ​സ​ർ ഡ്രൈ​വ​ർ സ​ജി ലൂ​ക്കോ​സ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ അ​ജി​ത്, ര​ഞ്ജി​ത്ത് എ​ന്നി​വ​രാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.