പു​ന​ലൂ​ര്‍ മ​തി​യെ​ന്ന നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ലീ​ഗ്: കൂ​ട്ടരാ​ജി ഭീ​ഷ​ണി​യു​മാ​യി നേ​താ​ക്ക​ൾ
Thursday, March 4, 2021 11:02 PM IST
അ​ഞ്ച​ല്‍: പു​ന​ലൂ​രി​ന് പ​ക​രം ച​ട​യ​മം​ഗ​ലം മ​ണ്ഡ​ലം മു​സ്ലീം ലീ​ഗി​ന് ന​ല്‍​കാ​നു​ള്ള കോ​ണ്‍​ഗ്ര​സ് തീ​രു​മാ​ന​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യ​തോ​ടെ പി​ന്മാ​റി​യ ലീ​ഗ് ക​ഴി​ഞ്ഞ​ത​വ​ണ മ​ത്സ​രി​ച്ച പു​ന​ലൂ​ര്‍ മ​ണ്ഡ​ലം ത​ന്നെ മ​തി​യെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു.
ഇ​തോ​ടെ പു​ന​ലൂ​ര്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പ്ര​തി​ഷേ​ധം. ജ​ന​പ്ര​തി​നി​ധി​ക​ളും, കോ​ണ്‍​ഗ്ര​സ് യൂ​ത്ത്കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും അ​ട​ക്ക​മു​ള്ള​വ​ര്‍ മ​ണ്ഡ​ലം ലീ​ഗി​ന് വീ​ണ്ടും കൊ​ടു​ത്താ​ല്‍ പാ​ര്‍​ട്ടി സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വ​യ്ക്കു​ക​യും കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്നും പു​റ​ത്ത് പോ​വു​ക​യും ചെ​യ്യു​മെ​ന്ന പ​ര​സ്യ ഭീ​ഷ​ണി മു​ഴ​ക്കി രം​ഗ​ത്തെ​ത്തി​ക്ക​ഴി​ഞ്ഞു.
പ​ല​രും സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ള്‍ വ​ഴി വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ന​ട​ത്തു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​യാ​കും മ​ത്സ​രി​ക്കു​ക എ​ന്ന ഉ​റ​പ്പി​ന്മേ​ല്‍ പു​ന​ലൂ​ര്‍ മ​ണ്ഡ​ല​ത്തി​ല്‍ 196 ബൂ​ത്തു​ക​ളി​ലും വോ​ട്ടു​ചേ​ര്‍​ക്ക​ല്‍ അ​ട​ക്ക​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വം ന​ട​ത്തി​യി​രു​ന്നു. എ​ഐ​സി​സി വ​ക്താ​വ് വി​ശ്വ​നാ​ഥ​ന്‍ പ​ങ്കെ​ടു​ത്ത വ​ന്‍ റാ​ലി​യോ​ടെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പു​ന​ലൂ​രി​ല്‍ തു​ട​ക്കം കു​റി​ച്ച​ത്.
പു​ന​ലൂ​രി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കൈ​പ്പ​ത്തി ചി​ഹ്ന​ത്തി​ല്‍ മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ല്‍ പാ​ര്‍​ട്ടി വി​ടു​ന്ന​തി​നെ പ​റ്റി ആ​ലോ​ചി​ക്കേ​ണ്ടി വ​രു​മെ​ന്നും തൂ​ക്കു​പാ​ല​ത്തി​ല്‍ ഏ​ണി ചാ​രി​യാ​ല്‍ ക​ല്ല​ട​യാ​റ്റി​ല്‍ ഒ​ഴു​കി പോ​കും ഇ​ല്ല​ങ്കി​ല്‍ ഒ​ഴു​ക്കു​മെ​ന്ന ഭീ​ഷ​ണി​യും പ്ര​തി​ഷേ​ധ​ക്കാ​ര്‍ മു​ഴ​ക്കു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച പ്ര​തി​ക​ര​ണ​ത്തി​നാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ പു​ന​ലൂ​രി​ല്‍ ക​ഴ​ക്കൂ​ട്ടം ആ​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് പ്ര​മു​ഖ നേ​താ​വി​ന്‍റെ പ്ര​തി​ക​ര​ണം.
മു​മ്പ് ക​ഴ​ക്കൂ​ട്ടം ലീ​ഗി​ന് കൊ​ടു​ത്ത​പ്പോ​ള്‍ ഇ​വി​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എ വാ​ഹി​ദ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കു​ക​യും വി​ജ​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​തൃ​ത്വ​ത്തി​ന്‍റെ വി​കാ​രം ലീ​ഗ് മ​ന​സി​ലാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും ഇ​ല്ലെ​ങ്കി​ല്‍ പ്ര​മു​ഖ​രി​ല്‍ ഒ​രാ​ള്‍ പു​ന​ലൂ​രി​ല്‍ ലീ​ഗി​നെ​തി​രെ മ​ത്സ​രി​ക്കു​മെ​ന്നും മ​റ്റൊ​രു നേ​താ​വ് പ്ര​തി​ക​രി​ച്ചു. എ​ന്താ​യാ​ലും ച​ട​യ​മം​ഗ​ല​ത്തെ പ്ര​തി​ഷേ​ധം കൂ​ടു​ത​ല്‍ ശ​ക്തി​യി​ല്‍ ഇ​പ്പോ​ള്‍ പു​ന​ലൂ​രി​ലെ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് മാ​റി​യി​രി​ക്കു​ക​യാ​ണ്.
എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​തു​വ​രെ​യും ഔ​ദ്യോ​ഗി​ക​മാ​യ യാ​തൊ​രു​വി​ധ പ്ര​തി​ക​ര​ണ​വും ലീ​ഗ്, കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ല്‍ നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ത​വ​ണ പു​ന​ലൂ​രി​ല്‍ മ​ത്സ​രി​ച്ച ലീ​ഗി​ന്‍റെ പ്ര​മു​ഖ​രി​ല്‍ ഒ​രാ​ളാ​യ എ. ​യൂ​നു​സ് കു​ഞ്ഞു ഇ​ട​തു സ്ഥാ​നാ​ര്‍​ഥി​യാ​യ കെ ​രാ​ജു​വി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ട​ത് മു​പ്പ​ത്തി​മൂ​വാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ള്‍​ക്കാ​ണ്. എ​ന്താ​യാ​ലും മ​ണ്ഡ​ലം ലീ​ഗി​ന് ന​ല്‍​കി​യാ​ല്‍ പു​ന​ലൂ​ര്‍ കോ​ണ്‍​ഗ്ര​സി​ല്‍ വ​ലി​യ പൊ​ട്ടി​ത്തെ​റി ഉ​ണ്ടാ​കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ല.