ജി​ല്ല​യെ വീ​ണ്ടും ഉ​രു​ക്കു​കോ‌​ട്ട​യാ​ക്കി മാ​റ്റാ​ൻ ക​ച്ച​കെ​ട്ടി എ​ൽ​ഡി​എ​ഫ്
Thursday, March 4, 2021 11:02 PM IST
സ​ന്തോ​ഷ് പ്രി​യ​ൻ
കൊ​ല്ലം: ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പോ​ലെ കൊ​ല്ലം ജി​ല്ല​യി​ൽ വെ​ന്നി​ക്കൊ​ടി പാ​റി​ക്കാ​ൻ ഇ​ക്കു​റി​യും ഇ​ട​തു​മു​ന്ന​ണി​യി​ൽ ക​രു​ക്ക​ൾ നീ​ക്കി​ത്തു​ട​ങ്ങി. ഇ​ട​തു​ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ൽ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ യു​ഡി​എ​ഫും ബി​ജെ​പി​യും അ​ണി​യ​റ നീ​ക്ക​മാ​യി.
11 മ​ണ്ഡ​ല​ങ്ങ​ളി​ലും വി​ജ​യ​സാ​ധ്യ​ത​യു​ള്ള​വ​രെ ക​ള​ത്തി​ലി​റ​ക്കാ​നാ​ണ് മു​ന്ന​ണി​ക​ൾ ആ​ലോ​ചി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ വ​ൻ ഭൂ​രി​പ​ക്ഷം നേ​ടി​യ സ്ഥാ​നാ​ർ​ഥി​ക​ളെ പാ​ർ​ട്ടി​മാ​ന​ദ​ണ്ഡം നോ​ക്കാ​തെ ഇ​ത്ത​വ​ണ​യും മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യം ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ട്.
2016-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഭൂ​രി​പ​ക്ഷം നേ​ടി​യ​ത് കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും വി​ജ​യി​ച്ച സി​പി​എ​മ്മി​ലെ പി.​അ​യി​ഷാ​പോ​റ്റി​യാ​ണ്. കോ​ൺ​ഗ്ര​സി​ലെ സ​വി​ൻ​സ​ത്യ​നെ 40811 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് അ​യി​ഷാ​പോ​റ്റി ഇ​വി​ടെ ഹാ​ട്രി​ക് വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​ക്കാ​ര​ണം കൊ​ണ്ടു​ത​ന്നെ ഇ​ത്ത​വ​ണ​യും അ​യി​ഷാ​പോ​റ്റി​യെ ത​ന്നെ കൊ​ട്ടാ​ര​ക്ക​ര​യി​ൽ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് പാ​ർ​ട്ടി​യി​ൽ ശ​ക്ത​മാ​യ വാ​ദം ഉ​യ​രു​ന്നു.
ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി​പി​ഐ​യി​ലെ ആ​ർ.​രാ​മ​ച​ന്ദ്ര​ന്‍റേ​താ​ണ് ക​ഴി​ഞ്ഞ​ത​വ​ണ ജി​ല്ല​യി​ലെ കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷം. യൂ​ത്ത്കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന സി.​ആ​ർ മ​ഹേ​ഷി​നെ 1759 വോ​ട്ടു​ക​ൾ​ക്ക് മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം തോ​ൽ​പ്പി​ച്ച​ത്.
അ​തേ​സ​മ​യം കൂ​ടി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ ര​ണ്ടാം സ്ഥാ​നം ചാ​ത്ത​ന്നൂ​രി​ൽ മ​ത്സ​രി​ച്ച സി​പി​ഐ​യി​ലെ ജി.​എ​സ് ജ​യ​ലാ​ലി​നാ​യി​രു​ന്നു. 34407. പ​തി​നാ​യി​രം വോ​ട്ടി​ൽ താ​ഴെ ച​വ​റ‍​യി​ലും ക​രു​നാ​ഗ​പ്പ​ള്ളി​യി​ലു​മാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ത​വ​ണ പാ​ർ​ട്ടി​യി​ലെ ശ​ക്ത​നാ​യ നേ​താ​വ് പി.​കെ ഗു​രു​ദാ​സ​നെ മാ​റ്റി താ​ര​തി​ള​ക്ക​വു​മാ​യി നി​ന്ന മു​കേ​ഷി​നെ കൊ​ല്ല​ത്ത് മ​ത്സ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു. വി.​എം സു​ധീ​ര​ന്‍റെ നോ​മി​നി​യാ​യി കോ​ൺ​ഗ്ര​സ് നേ​താ​വ് തോ​പ്പി​ൽ ര​വി​യു​ടെ മ​ക​ൻ സൂ​ര​ജ് ര​വി​യാ​യി​രു​ന്നു മു​കേ​ഷി​ന്‍റെ എ​തി​രാ​ളി.
പ​ത്ത​നാ​പു​ര​ത്തും താ​ര​പ്പോ​രാ​ട്ട​ത്തി​ൽ മി​ന്നും​താ​ര​മാ​യ​ത് എ​ൽ​ഡി​എ​ഫ് ബാ​ന​റി​ൽ മ​ത്സ​രി​ച്ച കെ.​ബി ഗ​ണേ​ഷ്കു​മാ​റാ​ണ്. യു​ഡി​എ​ഫ് അ​തേ താ​ര​പ്ര​ഭ​യോ​ടെ കൊ​ണ്ടു​വ​ന്ന ജ​ഗ​ദീ​ഷും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന ഭീ​മ​ൻ ര​ഘു​വും ഇ​വി​ടെ പ​രാ​ജ​യ​ത്തി​ന്‍റെ ക​യ്പ് നീ​ര് നു​ണ​ഞ്ഞു.
ച​വ​റ​യി​ൽ യു​ഡി​എ​ഫി​നെ ഞെ​ട്ടി​ച്ച​താ​യി​രു​ന്നു ഷി​ബു​ബേ​ബി​ജോ​ണി​ന്‍റെ പ​രാ​ജ​യം. ഇ​വി​ടെ സി​എം​പി​യി​ലെ എ​ൻ.​വി​ജ​യ​ൻ​പി​ള്ള അ​ട്ടി​മ​റി വി​ജ​യം​നേ​ടി. ഇ​വി​ടെ ഇ​ത്ത​വ​ണ അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഡോ.​സു​ജി​ത്തി​ന്‍റെ പേ​രാ​ണ് സ്ഥാ​നാ​ർ​ഥി​യാ​യി കേ​ൾ​ക്കു​ന്ന​ത്.
ഇ​ര​വി​പു​ര​ത്ത് 2016-ലെ ​ഇ​ട​തു​വി​ജ​യം മു​ന്ന​ണി​യ്ക്ക് മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​യി. ആ​ദ്യ​മ​ത്സ​ര​ത്തി​ൽ എം.​നൗ​ഷാ​ദ് മ​ല​ർ​ത്തി​യ​ടി​ച്ച​ത് ആ​ർ​എ​സ്പി​യി​ലെ ശ​ക്ത​നാ​യ നേ​താ​വ് എ.​എ അ​സീ​സി​നെ​യാ​ണ്. ഇ​ത്ത​വ​ണ ആ​ർ​എ​സ്പി​യി​ലെ ബാ​ബു​ദി​വാ​ക​ര​നെ യു​ഡി​എ​ഫ് തീ​രു​മാ​നി​ച്ചു​ക​ഴി​ഞ്ഞു.​ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യാ​യി നൗ​ഷാ​ദും.
എ​ൽ​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളെ അ​ന്പ​രി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു കു​ണ്ട​റ​യി​ൽ സി​പി​എ​മ്മി​ലെ മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യു​ടെ വി​ജ​യം. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഇ​വി​ടെ അ​ടി​യ​റ​വ് പ​റ​യു​ക​യാ​യി​രു​ന്നു. ഇ​ട​തു​പ​ക്ഷ​ത്തി​ന്‍റെ ഉ​രു​ക്കു​കോ​ട്ട​യെ​ന്ന​റി​യ​പ്പെ​ടു​ന്ന ച​ട​മം​ഗ​ല​ത്ത് എം.​എം ഹ​സ​ൻ ദ​യ​നീ​യ​പ​രാ​ജ​യം ഏ​ൽ​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​വി​ടെ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ന്‍റെ നാ​ലാം വി​ജ​യം ഇ​ട​തു​മു​ന്ന​ണി​ക്ക് അ​ഭി​മാ​ന​മാ​യി. മു​ല്ല​ക്ക​ര ഇ​ത്ത​വ​ണ മ​ത്സ​രി​ക്കാ​ൻ ഉ​ണ്ടാ​കി​ല്ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
പു​ന​ലൂ​രി​ൽ കെ.​രാ​ജു ഹാ​ട്രി​ക് വി​ജ​യം നേ​ടി​യ​പ്പോ​ൾ മു​സ്ലിം​ലീ​ഗി​ലെ എ.​യു​നു​സ്കു​ഞ്ഞി​ന് അ​ടി​യ​റ​വ് പ​റ​യേ​ണ്ടി​വ​ന്നു. കു​ന്ന​ത്തൂ​രി​ൽ എ​ൽ​ഡി​എ​ഫ് സ്വ​ത​ന്ത്ര​നാ​യ കോ​വൂ​ർ​കു​ഞ്ഞു​മോ​ൻ ഉ​ല്ലാ​സ് കോ​വൂ​രി​നെ മു​ട്ടു​കു​ത്തി​ച്ചു. 11 മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും 2016-ലെ ​ജ​യ​പ​രാ​ജ​യ​ങ്ങ​ൾ മു​ന്ന​ണി​ക​ൾ അ​തി​സൂ​ക്ഷ്മ​മാ​യി ച​ർ​ച്ച​ചെ​യ്ത് പ​ട്ടി​ക ത​യാ​റാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്.