മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തെ നാ​ണം​കെ​ടു​ത്തി: കെ.​സു​രേ​ന്ദ്ര​ൻ
Friday, March 5, 2021 10:49 PM IST
കൊ​ല്ലം: ക​ള്ള​ക​ട​ത്തി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി മ​ല​യാ​ളി​ക​ളെ ലോ​ക​ത്തി​ന് മു​ന്നി​ൽ കേ​ര​ള​ത്തി​നെ നാ​ണം കെ​ടു​ത്തി​യെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ ചാ​ത്ത​ന്നൂ​രി​ൽ ന​ട​ന്ന കോ​ർ​ക​മ്മി​റ്റി​ക്കു​ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.
ഒ​രു മു​ഖ്യ​മ​ന്ത്രി​യ്ക്ക് എ​തി​രെ ഇ​ത്ര​യേ​റെ ഗൗ​ര​വ​ക​ര​മാ​യ ആ​രോ​പ​ണ​ങ്ങ​ൾ ര​ഹ​സ്യ​മൊ​ഴി മ​ജി​സ്‌​ട്രേ​റ്റി​ന് മു​ന്നി​ൽ എ​ത്തു​ന്ന​ത് ആ​ദ്യ​മാ​യാ​ണ് . സ്വ​ർ​ണ-​ഡോ​ള​ർ ക​ള്ള​ക​ട​ത്ത് കേ​സു​ക​ളി​ൽ മു​ഖ്യ​മ​ന്ത്രി​യും സ്പീ​ക്ക​റും മൂ​ന്ന് മ​ന്ത്രി​മാ​രും ലാ​ഭ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് കോ​ട​തി​ൽ 165-വ​കു​പ്പ് പ്ര​കാ​രം മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ക​സ്റ്റം​സ്‌ കോ​ട​തി​യി​ൽ ന​ൽ​കി​യ​ത് 165-വ​കു​പ്പ് പ്ര​കാ​രം ആ​ണ് മൊ​ഴി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. അ​തീ​വ ഗൗ​ര​വ​ക​ര​മാ​യ മൊ​ഴി​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇ​ത് കേ​ര​ള​ത്തെ ലോ​ക​ത്തി​ന് മു​ന്നി​ൽ നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തീ​വ ഗൗ​ര​വ​ക​ര​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളാ​ണ് മു​ഖ്യ​മ​ന്ത്രി​യും മൂ​ന്ന് മ​ന്ത്രി​മാ​രും സ്പീ​ക്ക​റും ചെ​യ്തി​രി​ക്കു​ന്ന​ത്. അ​ത് കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി രാ​ജി​വ​ച്ച് ജ​ന​വി​ധി തേ​ട​ണ​മെ​ന്ന് സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു സ്ഥാ​നാ​ർ​ഥി​ക​ളെ തീ​രു​മാ​നി​ക്കു​ന്ന​തി​ന് ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പാ​ന​ൽ ത​യാ​റാ​യി​ട്ടു​ണ്ട്. ച​ർ​ച്ച​ക​ൾ ന​ട​ത്തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ പ്ര​ഹ്ലാ​ദ് ജോ​ഷി, വി.​മു​ര​ളീ​ധ​ര​ൻ, സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ, മു​ൻ അ​ധ്യ​ക്ഷ​ൻ​മാ​രാ​യ സി. ​കെ. പി.​പ​ത്മ​നാ​ഭ​ൻ, പി. ​കെ. കൃ​ഷ്ണ​ദാ​സ്, മു​തി​ർ​ന്ന നേ​താ​വ് ഒ. ​രാ​ജ​ഗോ​പാ​ൽ, മു​ൻ. പ്ര​സി​ഡ​ന്‍റ് കു​മ്മ​നം​രാ​ജ​ശേ​ഖ​ര​ൻ, സം​ഘ​ട​നാ സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ശ്, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ, എം. ​ടി. ര​മേ​ശ്, പി.​സു​ധീ​ർ, ജോ​ർ​ജ്കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.