മ​യ്യ​നാ​ട് എ​സ്എ​സ് സ​മി​തി​യി​ൽ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു
Friday, March 5, 2021 10:49 PM IST
കൊ​ല്ലം: മ​യ്യ​നാ​ട് എ​സ് എ​സ് സ​മി​തി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് പു​നഃ​സം​ഘ​ടി​പ്പി​ച്ചു. യു​വ​ജ​ന പ്രാ​തി​നി​ധ്യ​ത്തോ​ടു​കൂ​ടി നി​ല​വി​ൽ ഒ​ൻ​പ​തു പേ​ര​ട​ങ്ങു​ന്ന ട്ര​സ്റ്റി​നെ​യാ​ണ് പ​തി​ന​ഞ്ചം​ഗ ട്ര​സ്റ്റാ​യി വി​പു​ല​പ്പെ​ടു​ത്തി​യ​ത്.
ഫാ. ​ബൈ​ജു ജൂ​ലി​യാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം ര​ക്ഷാ​ധി​കാ​രി​യാ​യി ഫാ. ​ബൈ​ജു ജൂ​ലി​യാ​നെ​യും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യാ​യി ഫ്രാ​ൻ​സി​സ് സേ​വ്യ​ർ, സെ​ക്ര​ട്ട​റി​യാ​യി പ​യ​സ്‌ ആ​ന്‍റ​ണി, ട്ര​ഷ​റ​ർ ആ​യി ആ​ൻ​സി​ൽ ലോ​പ്പ​സ് എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ജ​ന​കീ​യ​മാ​ക്കു​ന്ന​തി​നു വേ​ണ്ട ിയാ​ണ് ട്ര​സ്റ്റ് വി​പു​ലീ​ക​രി​ച്ച​ത്. ഭാ​ര​വാ​ഹി​ക​ളു​ൾ​പ്പെ​ടെ മൂ​ന്നു വ​ർ​ഷം കാ​ലാ​വ​ധി​യു​ള്ള ഏ​ഴം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​ക്കും രൂ​പം ന​ൽ​കി.