ഗൃ​ഹ​നാ​ഥ​നെ ക്രൂ​ര​മാ​യി ആ​ക്ര​മി​ച്ച കേ​സി​ല്‍ പി​താ​വും മ​ക​നും അ​റ​സ്റ്റി​ല്‍
Saturday, March 6, 2021 11:40 PM IST
അ​ഞ്ച​ല്‍ : ഗൃ​ഹ​നാ​ഥ​നെ റോ​ഡി​ലി​ട്ട് ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ പി​താ​വും മ​ക​നും അ​റ​സ്റ്റി​ൽ. അ​ഞ്ച​ൽ ഏ​റം പെ​രി​ഞ്ഞേ​ലി​ക്കോ​ണം നെ​ടു​വി​ള​വീ​ട്ടി​ൽ ഗ​ണേ​ഷ് ഇ​യാ​ളു​ടെ മ​ക​ൻ ഹ​രി എ​ന്നി​വ​രെ​യാ​ണ് അ​ഞ്ച​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഏ​റം പെ​രി​ഞ്ഞേ​ലി​ക്കോ​ണം ച​രു​വി​ള വീ​ട്ടി​ൽ അ​നി എ​ന്ന് വി​ളി​ക്കു​ന്ന തു​ള​സി​യെ​യാ​ണ് റോ​ഡി​ൽ ത​ട​ഞ്ഞ് നി​ർ​ത്തി അ​ച്ഛനും മ​ക​നും ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്.

മ​ദ്യ​പി​ച്ചെ​ത്തി​യ ഇ​രു​വ​രും ചേ​ർ​ന്ന് അ​നി​യു​ടെ വീ​ടി​ന്‍റെ ക​ത​ക് കൊ​ടു​വാ​ൾ കൊ​ണ്ട് വെ​ട്ടി​യും ക​ത​ക് ച​വി​ട്ടി​യും ന​ശി​പ്പി​ച്ചു. സം​ഭ​വം ത​ട​യാ​ൻ ശ്ര​മി​ച്ച അ​നി​യു​ടെ വൃ​ദ്ധ​മാ​താ​വി​നെ​യും ഇ​വ​ർ ആക്ര​മി​ച്ചു. പി​ന്നീ​ട് ജോ​ലി ക​ഴി​ഞ്ഞ് വ​ന്ന അ​നി​യെ റോ​ഡി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​യും കൊ​ടു​വാ​ൾ കൊ​ണ്ട് അ​നി​യു​ടെ ഇ​ട​ത് കൈ ​വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു. സം​ഭ​വം ത​ട​യാ​ൻ ശ്ര​മി​ച്ച നാ​ട്ടു​കാ​ർ​ക്ക് നേ​രെ​യും ഇ​രു​വ​രും കൊ​ടു​വാ​ൾ വീ​ശി ഭീ​ക​ര അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു. അ​നി​യു​ടെ പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സി​ല്‍ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ത് ചോ​ദ്യം ചെ​യ്ത് അ​നി റൂ​റ​ല്‍ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ല്‍​കി​യ​തോ​ടെ​യാ​ണ് പ്ര​തി​ക​ള്‍​ക്കെ​തി​രെ ജാ​മ്യ​മി​ല്ലാവ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്ത് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് വീ​ണ്ടും അ​റ​സ്റ്റ് ചെ​യ്ത​ത്.