ക​ഥ​ക​ളി അ​വാ​ർ​ഡ് വി​ത​ര​ണം 13ന്
Saturday, March 6, 2021 11:40 PM IST
കൊ​ല്ലം: ഫാ​ക്ട് ച​ന്ദ്ര​ശേ​ഖ​ര​ൻ‌ സ്മാ​ര​ക ക​ഥ​ക​ളി അ​വാ​ർ​ഡ് 13ന് ​നെ​ല്ലി​പ്പ​റ​ന്പ് ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര സ​ന്നി​ധി​യി​ൽ ന​ട​ക്കു​ം. ക​ഥ​ക​ളി ചെ​ണ്ട വി​ദ്വാ​ൻ ക​ലാ​ഭാ​ര​തി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് അ​വാ​ർ​ഡ് ജേ​താ​വ്. ഫാ​ക്ട് ച​ന്ദ്ര​ശേ​ഖ​ര​ൻ സ്മാ​ര​ക ക​ഥ​ക​ളി ആ​സ്വാ​ദ​ക​സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​പി.​ജ​യ​കു​മാ​ർ, ജി.​ച​ന്ദ്ര​മോ​ഹ​ന​ൻ നാ​യ​ർ, ജി.​തു​ള​സീ​ധ​ര​ൻ​പി​ള്ള എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.