എ​സ് യു​സി​ഐ-​ക​മ്യൂ​ണി​സ്റ്റ് അ​ഞ്ചി​ട​ത്ത് മ​ത്സ​രി​ക്കും
Saturday, March 6, 2021 11:40 PM IST
കൊ​ല്ലം: കു​ത്ത​ക​ക​ൾ​ക്ക് വേ​ണ്ടി ജ​ന​ങ്ങ​ളെ ദ്രോ​ഹി​ക്കു​ന്ന മൂ​ന്ന് മു​ന്ന​ണി​ക​ൾ​ക്കും ഏ​തി​രേ ജ​ന​കീ​യ സ​മ​ര​വ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ സ​ന്ദേ​ശം പ്ര​ച​രി​പ്പി​ച്ച് എ​സ് യു​സി​ഐ-​ക​മ്യൂ​ണി​സ്റ്റ് ജി​ല്ല​യി​ൽ അ​ഞ്ചി​ട​ത്ത് മ​ത്സ​രി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്ത് 12 ജി​ല്ല​ക​ളി​ലാ​യി 37 മ​ണ്ഡ​ല​ങ്ങ​ളി​ൽ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി​ക​ൾ മ​ത്സ​രി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

കൊ​ല്ലം ടൗ​ൺ ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്.​സു​ധി​ലാ​ൽ ഇ​ര​വി​പു​ര​ത്തും ക​രു​നാ​ഗ​പ്പ​ള്ളി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം എ​സ്.​ഭാ​ർ​ഗ​വ​ൻ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും കൊ​ട്ടാ​ര​ക്ക​ര ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം ഇ.​കു​ഞ്ഞു​മോ​ൻ കൊ​ട്ടാ​ര​ക്ക​ര​യി​ലും മ​ത്സ​രി​ക്കും.

എ​ഐ​ഡി​എ​സ്ഒ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ.​രാ​ഹു​ലാ​ണ് കു​ണ്ട​റ​യി​ലെ സ്ഥാ​നാ​ർ​ഥി. എ​ഐ​ഡി​വൈ​ഒ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​മ​ഹേ​ഷ് പു​ന​ലൂ​രി​ലും ജ​ന​വി​ധി തേ​ടും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ നേ​താ​ക്ക​ളാ​യ ഷൈ​ല കെ.​ജോ​ൺ, എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ, ബി.​വി​നോ​ദ്, എ​സ്.​രാ​ഘ​വ​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.