ജില്ലാതല വനിതാദിനാഘോഷം; റാലിയോടെ തുടക്കമാകും
Saturday, March 6, 2021 11:44 PM IST
കൊ​ല്ലം: അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ജി​ല്ലാ​ത​ല ആ​ഘോ​ഷം നാ​ളെ രാ​വി​ലെ തു​ട​ങ്ങും.

സ​ബ്ക​ള​ക്ട​ർ ശി​ഖാ​സു​രേ​ന്ദ്ര​ൻ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ വ​നി​താ റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും. തു​ട​ർ​ന്ന് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ അ​ഡീ​ഷ​ന​ൽ ജി​ല്ലാ ജ​ഡ്ജി എം. ​സു​ലേ​ഖ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ ക​ള​ക്ട​ർ ബി. ​അ​ബ്ദു​ൽ നാ​സ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.

സ​ബ്ക​ള​ക്ട​ർ ശി​ഖാ​സു​രേ​ന്ദ്ര​ൻ വ​നി​താ​ദി​ന സ​ന്ദേ​ശം ന​ൽ​കും. തൊ​ഴി​ൽ ശ്രേ​ഷ്ഠ പു​ര​സ്കാ​ര ജേ​താ​ക്ക​ളെ ആ​ദ​രി​ക്കും. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​ർ ഡോ. ​ആ​ർ. ശ്രീ​ല​ത, പ്ര​ത്യാ​ശ ഫോ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സോ​ഷ്യ​ൽ ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ ആ​ശ, പോ​ലി​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സി.​ടി സി​സി​ലി കു​മാ​രി, ചി​ത്ര​കാ​രി മോ​ത്തി, കു​ടും​ബ​ശ്രീ മി​ഷ​ൻ അ​സി. കോ​ർ​ഡി​നേ​റ്റ​ർ സ​ബൂ​റാ ബീ​വി, മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക ന​വ​മി സു​ധീ​ഷ്, ഐ​സി​ഡി​എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ റ്റി​ജു റേ​ച്ച​ൽ തോ​മ​സ്, വ​നി​താ സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ആ​ർ. എ​സ്. ശ്രീ​ല​ത, ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ ജി.​പ്ര​സ​ന്ന കു​മാ​രി, ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്. ഗീ​താ​കു​മാ​രി, എം​എ​സ്കെ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സി. ​എ​സ്. ശ്രീ​ക്കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​ല്യ​ഭാ​വി കൈ​വ​രി​ക്കാ​ൻ സ്ത്രീ ​നേ​തൃ​ത്വം എ​ന്ന സ​ന്ദേ​ശ​വു​മാ​യി 25 വ​രെ നീ​ളു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ വ​നി​താ​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തു​മെ​ന്ന് ജി​ല്ലാ വ​നി​താ-​ശി​ശു വി​ക​സ​ന ഓ​ഫീ​സ​ർ എ​സ്. ഗീ​താ​കു​മാ​രി അ​റി​യി​ച്ചു.