മീ​ൻ​പി​ടി​പാ​റ​യി​ൽ തീ​പി​ടി​ത്തം
Monday, March 8, 2021 10:38 PM IST
കൊ​ട്ടാ​ര​ക്ക​ര : കൊ​ട്ടാ​ര​ക്ക​ര മീ​ൻ​പി​ടി​പാ​റ​യി​ൽ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി ആ​റ​ര​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മീ​ൻ​പി​ടി​പാ​റ​യു​ടെ മു​ക​ൾ ഭാ​ഗ​ത്തെ കു​റ്റി​കാ​ട്ടി​ലാ​ണ് തീ ​ആ​ളി പ​ട​ർ​ന്ന​ത്.

നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ ഫോ​ഴ്സ് സം​ഘം തീ ​അ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. തീ ​താ​ഴേ​ക്ക് ആ​ളി പ​ട​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ നാ​ശ ന​ഷ്ട​ങ്ങ​ൾ ഒ​ഴി​വാ​യി. ടൂ​റി​സം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ചി​ല​വ​ഴി​ച്ച് ന​വീ​ക​രി​ച്ച മീ​ൻ​പി​ടി പാ​റ ഒ​രു മാ​സം മു​മ്പാ​ണ് പൊ​തു ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു കൊ​ടു​ത്ത​ത്.

കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, തൂ​ക്ക് പാ​ല​ത്തി​ന്‍റെ മാ​തൃ​ക, ന​ട​പ്പാ​ത, പൂ​ന്തോ​ട്ടം അ​ട​ക്കം ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. താ​ഴേ​ക്ക് തീ ​പ​ട​രാ​തി​രു​ന്ന​തി​നാ​ൽ ഇ​വ​യ്ക്കൊ​ന്നും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ല്ല.