ചവറ: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഷിബു ബേബിജോണിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചവറ മണ്ഡലത്തിൽ തുടക്കമായി.
മുതിര്‍ന്ന ആര്‍എസ്പി നേതാവും ബേബിജോണിന്റെ സന്തത സഹചാരിയുമായിരുന്ന ചവറ വി.വാസുപിള്ളയെ സന്ദര്‍ശിച്ചതിനു ശേഷമായിരുന്നു പ്രചരണത്തിന് തുടക്കം കുറിച്ചത്. ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ.അസീസിന്റെ സാന്നിധ്യത്തില്‍ കെപിസിസി സെക്രട്ടറി പി.ജര്‍മ്മിയാസ് സ്ഥാനാര്‍ഥിയെ ഷാള്‍ അണിയിച്ചു. ചവറ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ്, കൊറ്റന്‍കുളങ്ങര, നല്ലെഴുത്ത് മുക്ക് എന്നിവിടങ്ങളിലും തട്ടാശേരി കമ്പോളത്തിലുമായി വ്യാപരികള്‍, ഓട്ടോറിക്ഷാ തൊഴിലാളികള്‍, മത്സ്യ വ്യാപാരികള്‍ പൊതുജനങ്ങള്‍ എന്നിവരെ നേരിട്ട് കണ്ട് വോട്ട് അഭ്യര്‍ഥിച്ചു. യുഡിഎഫ് നിയോജക മണ്ഡലം ചെയര്മാന് കോലത്ത് വേണുഗോപാല്‍, കണ്‍വീനര്‍ ജസ്റ്റിന് ജോണ്‍, കോയിവിള രാമചന്ദ്രന്, സന്തോഷ് തുപ്പാശേരി, കോഞ്ചേരില്‍ ഷംസുദീന്‍, സി.പി.സുധീഷ് കുമാര്‍, ചക്കിനാല്‍ സനല്‍കുമാര്‍, എസ്.തുളസീധരന്‍പിള്ള, എ.എം.സാലി, ജിസേതുനാഥപിള്ള, സി.എസ്.മോഹന്‍കുമാര്‍, കിണറുവിള സലാഹുദ്ദീന്, സി.ഉണ്ണികൃഷ്ണന്, സക്കീര്‍ ഹുസൈന്, എസ്. ശോഭ ,അജയന് ഗാന്ധിത്തറ, ഡി.സുനില്‍കുമാര്‍, മനോഹരന്, യുഡിഎഫ് ജനപ്രതിനിധികൾ എന്നിവര്‍ സ്ഥാനാര്‍ഥിയെ അനുഗമിച്ചു.