ചിത്രം പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ച്ച കാ​മ​റാ​മാ​നെ മ​ര്‍​ദി​ച്ചു
Tuesday, April 6, 2021 11:16 PM IST
ച​വ​റ: പി​പിഇ കി​റ്റു ധ​രി​ച്ച് വോ​ട്ടു ചെ​യ്യാ​നെ​ത്തി​യ​വ​രു​ടെ ദൃ​ശ്യം പ​ക​ര്‍​ത്താ​നെ​ത്തി​യ കാ​മ​റാ​മാ​നെ ബൂ​ത്തു ഏ​ജ​ന്‍റ് മ​ര്‍​ദി​ച്ച​താ​യി പ​രാ​തി.
പ്രാ​ദേ​ശി​ക ചാ​ന​ൽ കാ​മ​റാ​മാ​ന്‍ സ​ജീ​വ് അ​മൃ​ത​യെ​യാ​ണ് മ​ര്‍​ദി​ച്ച​ത്. പ​ന്മ​ന വ​ട​ക്കും​ത​ല ഡി​വി​എ​ല്‍​പി​എ​സി​ലാ​യി​രു​ന്നു സം​ഭ​വം. പ​ന്മ​ന സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു പേ​ര്‍ സു​ര​ക്ഷാ വ​സ്ത്രം ധ​രി​ച്ചെ​ത്തി​യാ​ണ് വോ​ട്ടു ചെ​യ്ത​ത്. ഇ​തു പ​ക​ര്‍​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ല്‍ ബൂ​ത്തി​ലി​രു​ന്ന ഏ​ജ​ന്‍റ് വാ​ക്കേ​റ്റ​ത്തി​നു വ​രു​ക​യും സ​ജീ​വ് അ​മൃ​ത​യെ ഇ​യാ​ള്‍ പി​ടി​ച്ചു ത​ള്ളു​ക​യും കാ​മ​റ കേ​ടാ​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു.
തെ​ര​ഞ്ഞെ​ടു​പ്പു വാ​ര്‍​ത്ത​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ കാ​മ​റാ​മാ​നെ ആ​ക്ര​മി​ക്കാ​ന്‍ ശ്ര​മി​ച്ച​യാ​ള്‍​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യം ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.