ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​ർ​ന്ന് വോ​ട്ടിം​ഗ് ശ​ത​മാ​നം
Tuesday, April 6, 2021 11:16 PM IST
കൊ​ല്ലം: തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ടി​പ​ടി​യാ​യി ഉ​യ​ർ​ന്ന് പോ​ളിം​ഗ് ശ​ത​മാ​നം. ഉ​ച്ച​വ​രെ പോ​ളിം​ഗ് ഗ്രാ​ഫ് അ​തി​വേ​ഗ​മാ​ണ് ഉ​യ​ർ​ന്ന് ക​യ​റി​യ​ത്. അ​തി​നു​ശേ​ഷം അ​ൽ​പ്പം മാ​ന്ദ്യം ഉ​ണ്ടാ​യി. എ​ങ്കി​ലും വോ​ട്ടിം​ഗ് ശ​ത​മാ​നം അ​വ​സാ​ന മ​ണി​ക്കൂ​ർ വ​രെ​യും ക്ര​മാ​നു​ഗ​ത​മാ​യി ഉ​യ​രു​ക​യാ​യി​രു​ന്നു.
രാ​വി​ലെ ഏ​ഴി​ന് പോ​ളിം​ഗ് ആ​രം​ഭി​ച്ച് ഒ​രു മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ ത​ന്നെ 7.25 ശ​ത​മാ​നം പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച് ക​ഴി​ഞ്ഞു.
രാ​വി​ലെ ഒ​ന്പ​ത് ആ​യ​പ്പോ​ൾ ഇ​ത് 10.55 ആ​യി ഉ​യ​ർ​ന്നു. 9.15ന് 15.19 ​ആ​യും 10.15ന് 23.78 ​ആ​യും പോ​ളിം​ഗ് ശ​ത​മാ​നം വ​ർ‌​ധി​ച്ചു. 11.10ന് 31.70 ​ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 12.10 ആ​യ​പ്പോ​ൾ ഇ​ത് 39.61 ശ​ത​മാ​ന​മാ​യി. ഉ​ച്ച​യ്ക്ക് 1.10 ആ​യ​പ്പോ​ൾ ഇ​ത് 47.77 ആ​യി ഉ​യ​ർ​ന്നു.
1.30-ന്‍റെ ക​ണ​ക്കി​ൽ 48.30 ശ​ത​മാ​നം പേ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ചു. ഇ​തി​ൽ 51.34 ശ​ത​മാ​നം പേ​ർ പു​രു​ഷ​ന്മാ​രും 45.54 ശ​ത​മാ​നം സ്ത്രീ​ക​ളു​മാ​യി​രു​ന്നു.
ഉ​ച്ച​ക​ഴി​ഞ്ഞ് 2.10 ആ​യ​പ്പോ​ൾ വോ​ട്ടിം​ഗ് ശ​ത​മാ​നം 50 ക​ട​ന്നു-​കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ 52.13 ശ​ത​മാ​നം പേ​ർ വോ​ട്ടു​ചെ​യ്തു. അ​പ്പോ​ഴും പു​ന​ലൂ​രും ഇ​ര​വി​പു​ര​ത്തും പോ​ളിം​ഗ് ശ​ത​മാ​നം 50-ൽ ​അ​ൽ​പ്പം താ​ഴെ​യാ​യി​രു​ന്നു.
3.10 ആ​യ​പ്പോ​ൾ ജി​ല്ല​യി​ൽ 57.66 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​പ്പോ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 60-ഉം ​ക​ട​ന്ന് 61.41-ൽ ​എ​ത്തു​ക​യു​ണ്ടാ​യി. വൈ​കു​ന്നേ​രം 4.10ന് ​ജി​ല്ല​യി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം 63.71 ആ​യി വ​ർ​ധി​ച്ചു.
4.45 വ​രെ 64.95 ശ​ത​മാ​നം പേ​ർ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. ഇ​തി​ൽ പു​രു​ഷ വോ​ട്ട​ർ​മാ​ർ ത​ന്നെ മു​ന്നി​ൽ-65.28. സ്ത്രീ​ക​ൾ-64.65. ഉ​ച്ച​യ്ക്ക് 1.30വ​രെ 45.54 ശ​ത​മാ​നം സ്ത്രീ​ക​ൾ മാ​ത്ര​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തു​ട​ർ​ന്നു​ള്ള ര​ണ്ട് മ​ണി​ക്കൂ​റി​ലാ​ണ് വ​നി​ത​ക​ൾ കൂ​ടു​ത​ലാ​യി സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ എ​ത്തി​യ​ത്. വൈ​കു​ന്നേ​രം 5.15ന് 70.39 ​ശ​ത​മാ​നം വ​നി​ത​ക​ൾ വോ​ട്ടി​ട്ടു. പു​രു​ഷ​ന്മാ​ർ 69.44 ശ​ത​മാ​ന​ത്തി​ലേ​യ്ക്ക് പി​ന്ത​ള്ള​പ്പെ​ട്ടു.
വൈ​കു​ന്നേ​രം 5.15ന് ​ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 69.71 ആ​യി. 5.30ന് ​പോ​ളിം​ഗ് ശ​ത​മാ​നം 70 ക​ട​ന്ന് 70.13 ആ​യി. അ​പ്പോ​ൾ ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 75.49 ശ​ത​മാ​നം പേ​ർ വോ​ട്ടു​ചെ​യ്തു.
വൈ​കു​ന്നേ​രം 6.15 ആ​യ​പ്പോ​ൾ ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 72.30 ആ​യി ഉ​യ​ർ​ന്നു. എ​ന്നി​ട്ടും ക​ഴി​ഞ്ഞ ത​വ​ണ​ത്തെ ശ​ത​മാ​ന​ത്തി​ലെ​ത്താ​ൻ മു​ന്ന​ണി​ക​ൾ​ക്കാ​യി​ല്ല. അ​തേ​സ​മ​യം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 77.75 ശ​ത​മാ​നം പേ​രും ച​വ​റ​യി​ൽ 75.24 ശ​ത​മാ​നം പേ​രും വോ​ട്ടിം​ഗ് രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞ ത​വ​ണ​ത്തെ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തെ മ​റി​ക​ട​ന്നു. 75.07 ആ​യി​രു​ന്നു ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം.
6.35ന് ​ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ൽ 72.66 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. അ​പ്പോ​ഴും ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 78.17 ശ​ത​മാ​നം പേ​രും ച​വ​റ​യി​ൽ 75.67 ശ​ത​മാ​നം പേ​രും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ‌​ടു​പ്പി​ൽ ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 75.07 ആ​യി​രു​ന്നു. ക​രു​നാ​ഗ​പ്പ​ള്ളി ഇ​ത്ത​വ​ണ മ​റി​ക​ട​ന്ന് 78.17 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ജി​ല്ല​യി​ൽ മു​ന്നി​ലെ​ത്തി.
രാ​ത്രി ഏ​ഴി​ന് കൊ​ല്ലം ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 72.74 ആ​ണ്. അ​തേ സ​മ​യം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ 78.26ഉം ​ച​വ​റ​യി​ൽ 75.81ഉം ​കു​ന്ന​ത്തൂ​രി​ൽ 74.83 ശ​ത​മാ​നം പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.
രാ​ത്രി 7.30ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 73.02 ആ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് ന​ട​ന്ന​ത് 78.49. തൊ​ട്ടു​പി​ന്നി​ൽ ച​വ​റ​യു​മു​ണ്ട്-76.06. പു​ന​ലൂ​രി​ൽ 69.24 ശ​ത​മാ​നം പോ​ളിം​ഗാ​ണ് ന​ട​ന്ന​ത്.
ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ ക​ണ​ക്ക​നു​സ​രി​ച്ച് ജി​ല്ല​യി​ലെ പോ​ളിം​ഗ് ശ​ത​മാ​നം 73.07 ആ​ണ്. ക​രു​നാ​ഗ​പ്പ​ള്ളി​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് 78.51 ശ​ത​മാ​നം. കുറ വ് പുനലൂരിലുമാണ് 69.28 ശതമാനം.
2135830 ആ​ണ് ജി​ല്ല​യി​ലെ ആ​കെ വോ​ട്ട​ർ​മാ​ർ. ഇ​തി​ൽ 1559284 പേ​ർ വോ​ട്ട് ചെ​യ്തു​വെ​ന്നാ​ണ് അ​വ​സാ​ന​ത്തെ ക​ണ​ക്ക്.
ഏ​റ്റ​വു​മൊ​ടു​വി​ല​ത്തെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം 737156 പു​രു​ഷ​ന്മാ​രും 822123 സ്ത്രീ​ക​ളും അ​ഞ്ച് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ​മാ​രു സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു.