പു​ന​ലൂ​രി​ൽ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് ഇ​രു​മു​ന്ന​ണി​ക​ളും
Wednesday, April 7, 2021 10:51 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ വി​ജ​യം അ​വ​കാ​ശ​പ്പെ​ട്ട് ഇ​രു​മു​ന്ന​ണി​ക​ളും രം​ഗ​ത്ത്. എ​ൽ​ഡി​എ​ഫി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ൽ ത​ങ്ങ​ൾ​ക്ക് ന​ല്ല ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് സ്ഥാ​നാ​ർ​ഥി പി.​എ​സ്.​സു​പാ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.
ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​യ്ക്കു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. എ​ന്നാ​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ബ്ദു​ൾ റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി​യു​ടെ വി​ല​യി​രു​ത്ത​ൽ . എ​ൻ​ഡി​എ​യും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു.
ശ​ക്തി തെ​ളി​യി​യ്ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് എ​ൻ​ഡി​എ നേ​തൃ​ത്വം ക​രു​തു​ന്ന​ത്. ആ​ദ്യ റൗ​ണ്ടി​ൽ എ​ൽ​ഡി​എ​ഫ് ഇ​വി​ടെ ഏ​റെ മു​ന്നി​ലാ​യി​രു​ന്നു. ഒ​ടു​വി​ൽ യു​ഡി​എ​ഫ് പ്ര​ചാ​ര​ണ രം​ഗ​ത്ത് ഒ​പ്പ​മെ​ത്തു​ക​യും ചെ​യ്തു. എ​ൻ​ഡി​എ​യും പ്ര​ചാ​ര​ണ രം​ഗ​ത്ത് ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റി