247 പേർ്ക്ക് കൂടി കോ​വി​ഡ്; രോ​ഗ​മു​ക്തി 117
Wednesday, April 7, 2021 10:51 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ(​ഏ​പ്രി​ല്‍ 7) 247 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 117 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ മൂ​ന്നു പേ​ര്‍​ക്കും ഇ​ത​ര സം​സ്ഥാ​ന​ത്തു നി​ന്നു​മെ​ത്തി​യ ഒ​ന്‍​പ​തു പേ​ര്‍​ക്കും സ​മ്പ​ര്‍​ക്കം വ​ഴി 234 പേ​ര്‍​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു.
കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​നി​ല്‍ 39 പേ​ര്‍​ക്കാ​ണ് രോ​ഗ​ബാ​ധ. പ​ട്ട​ത്താ​നം, അ​യ​ത്തി​ല്‍, കാ​വ​നാ​ട് ഭാ​ഗ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും മ​ങ്ങാ​ട്, ക​ട​പ്പാ​ക്ക​ട, ആ​ശ്രാ​മം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ശ​ക്തി​കു​ള​ങ്ങ​ര-​മൂ​ന്ന് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ര്‍​പ്പ​റേ​ഷ​ന്‍ പ​രി​ധി​യി​ലെ രോ​ഗ​ബാ​ധി​ത​ര്‍.
മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ ക​രു​നാ​ഗ​പ്പ​ള്ളി-10, പു​ന​ലൂ​ര്‍-​എ​ട്ട്, പ​ര​വൂ​ര്‍-​നാ​ല് എ​ന്നി​ങ്ങ​നെ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ട്ടി​ക്ക​ല, മേ​ലി​ല ഭാ​ഗ​ങ്ങ​ളി​ല്‍ ഒ​ന്‍​പ​തു​വീ​ത​വും പി​റ​വ​ന്തൂ​ര്‍, അ​ല​യ​മ​ണ്‍, മ​യ്യ​നാ​ട്, ശാ​സ്താം​കോ​ട്ട, ഓ​ച്ചി​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഏ​ഴു​വീ​ത​വും ക​ര​വാ​ളൂ​ര്‍, വെ​ളി​ന​ല്ലൂ​ര്‍, പ​ത്ത​നാ​പു​രം, ത​ഴ​വ, ചാ​ത്ത​ന്നൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​റു​വീ​ത​വും ഏ​രൂ​ര്‍, ആ​ദി​ച്ച​ന​ല്ലൂ​ര്‍, കു​ണ്ട​റ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ അ​ഞ്ചു​വീ​ത​വും വി​ള​ക്കു​ടി, തൃ​ക്ക​രു​വ, കു​ള​ത്തൂ​പ്പു​ഴ, ഇ​ള​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ലു​വീ​ത​വും ഇ​ട്ടി​വ, ശൂ​ര​നാ​ട് നോ​ര്‍​ത്ത്, മൈ​നാ​ഗ​പ്പ​ള്ളി, പോ​രു​വ​ഴി, നെ​ടു​വ​ത്തൂ​ര്‍, നെ​ടു​മ്പ​ന, തൊ​ടി​യൂ​ര്‍, ചി​റ​ക്ക​ര, ച​ട​യ​മം​ഗ​ലം, കു​ല​ശേ​ഖ​ര​പു​രം, ക​ല്ലു​വാ​തു​ക്ക​ല്‍, ഉ​മ്മ​ന്നൂ​ര്‍, അ​ഞ്ച​ല്‍ ഭാ​ഗ​ങ്ങ​ളി​ല്‍ മൂ​ന്നു​വീ​ത​വു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ ര​ണ്ടും അ​തി​ല്‍ താ​ഴെ​യു​മാ​ണ് രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.

4947 പേ​ര്‍​ക്ക് വാ​ക്സി​ന്‍
ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 4947 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി. 19 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും നാ​ലു മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ഒ​രു തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 2720 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 1931 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു.
27 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ര്‍​ക്കും എ​ട്ടു മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും നാ​ലു തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 89 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 144 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.