തി​ര​ക്ക് ഒ​ഴി​യാ​തെ പീ​താം​ബ​ര കു​റു​പ്പ്
Wednesday, April 7, 2021 10:51 PM IST
ചാ​ത്ത​ന്നൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞും തി​ര​ക്ക് ഒ​ഴി​യാ​തെ പീ​താം​ബ​ര കു​റു​പ്പ്. രാ​വി​ലെ ചാ​ത്ത​ന്നൂ​ർ ഭൂ​ത​നാ​ഥ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തി പ്ര​ഭാ​ത ഭ​ക്ഷ​ണ​വും ക​ഴി​ച്ചു. ത​ന്നെ കാ​ണാ​നെ​ത്തി​യ പ്ര​വ​ർ​ത്ത​ക​രോ​ട് പോ​ളിം​ഗി​നെ കു​റി​ച്ചു​ള്ള പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ളും ന​ട​ത്തി. സ്ഥാ​നാ​ർ​ഥി​യും പ്ര​വ​ർ​ത്ത​ക​രും തി​ക​ഞ്ഞ ശു​ഭ​പ്ര​തീ​ക്ഷ പ​ങ്കി​ട്ടു. തു​ട​ർ​ന്ന് ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ ഉ​ള്ള യു​ഡി​എ​ഫ് കേ​ന്ദ്ര ഇ​ല​ക്ഷ​ൻ ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി യു​ഡി​എ​ഫ് തെ​രെ​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
നി​യോ​ജ​ക മ​ണ്ഡ​ലം തെ​രെ​ഞ്ഞെ​ടു​പ്പ് സ​മി​തി ഭാ​ര​വാ​ഹി​ക​ളും കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​രും, യു​ഡി​എ​ഫ് മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ​മാ​രും ക​ൺ​വീ​ന​ർ​മാ​രും തെ​രെ​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​റ്റ​കെ​ട്ടാ​യു​ള്ള പ്ര​വ​ർ​ത്ത​ന മി​ക​വും ചാ​ത്ത​ന്നൂ​രി​ലെ പ്ര​ബു​ദ്ധ​രാ​യ വോ​ട്ട​ർ​മാ​രു​ടെ സ​ഹാ​യ​വും ചാ​ത്ത​ന്നൂ​രി​ൽ യു​ഡി​എ​ഫ് വി​ജ​യം സു​നി​ശ്ചി​ത​മാ​യ​താ​യി എ​ൻ പീ​താം​ബ​ര​ക്കു​റു​പ്പ് പ​റ​ഞ്ഞു. തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത യു​ഡി​എ​ഫ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും കോ​ൺ​ഗ്ര​സി​ന്‍റേ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കും വോ​ട്ട​ർ​മാ​ർ​ക്കും അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ ന​ന്ദി പ​റ​ഞ്ഞു.
നെ​ടു​ങ്ങോ​ലം ര​ഘു, എ​ൻ.​ജ​യ​ച​ന്ദ്ര​ൻ, ജി.​രാ​ജേ​ന്ദ്ര പ്ര​സാ​ദ്, സ​ത്ജി​ത്, എ​സ്. ശ്രീ​ലാ​ൽ, എ. ​ഷു​ഹൈ​ബ്, സു​ഭാ​ഷ് പു​ളി​ക്ക​ൽ, സി​സി​ലി സ്റ്റീ​ഫ​ൻ, എം.​സു​ന്ദ​രേ​ശ​ൻ പി​ള്ള, ബി​ജു പാ​രി​പ്പ​ള്ളി, വി.​വി​ജ​യ​മോ​ഹ​ന​ൻ, പ​ര​വൂ​ർ സ​ജീ​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി മ​ര​ണ​വീ​ടു​ക​ളി​ലും ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​സ് പ്ര​ദീ​പി​ന്‍റെ അ​മ്പ​ലം കു​ന്നി​ലെ വീ​ട്ടി​ലെ​ത്തി പി​താ​വി​ന്‍റെ മ​ര​ണ​ത്തി​ലും അ​നു​ശോ​ച​നം അ​റി​യി​ച്ചു. ഇ​ന്നും മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി ച​ട​ങ്ങു​ക​ളി​ൽ അ​ദ്ദേ​ഹം പ​ങ്കെ​ടു​ക്കും.