ചാ​ത്ത​ന്നൂ​ർ: ബി​ജെ​പി വ​ലി​യ പ്ര​തീ​ക്ഷ​യി​ൽ
Wednesday, April 7, 2021 10:51 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ലം ജി​ല്ല​യി​ൽ താ​മ​ര വി​രി​യു​മെ​ന്ന ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച് ബി​ജെ​പി നേ​തൃ​ത്വം. ഒ​രു സീ​റ്റി​ൽ വി​ജ​യി​ക്കാ​നും ആ​റ് സീ​റ്റു​ക​ളി​ൽ ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കാ​ൻ ക​ഴി​യു​ക​യും ചെ​യ്ത​താ​യി ബി​ജെ​പി ജി​ല്ലാ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ്് ശ്രീ​കു​മാ​ർ പ​റ​ഞ്ഞു. ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ വി​ജ​യം ഉ​റ​പ്പെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ല​യി​ൽ ബി​ജെ​പി ര​ണ്ടാ​മ​തെ​ത്തി​യ മ​ണ്ഡ​ല​മാ​ണ് ചാ​ത്ത​ന്നൂ​ർ.
ക​ഴി​ഞ്ഞ ത​വ​ണ മ​ത്സ​രി​ച്ച ബി​ജെ​പി​യു​ടെ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ബി.​ബി.​ഗോ​പ​കു​മാ​റാ​യി​രു​ന്നു ഇ​ത്ത​വ​ണ​യും സ്ഥാ​നാ​ർ​ഥി. ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ നി​ര​വ​ധി അ​നു​കൂ​ല ഘ​ട​ക​ങ്ങ​ൾ ഇ​ത്ത​വ​ണ ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി വി​ല​യി​രു​ത്തു​ന്നു.
65000 വോ​ട്ടി​ന്‍റെ ടാ​ർ​ജ​റ്റ് ത​യാ​റാ​ക്കി​യാ​ണ് ചാ​ത്ത​ന്നൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി​യ​തെ​ന്നും ബി​ജെ​പി നേ​താ​ക്ക​ൾ പ​റ​ഞ്ഞു. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​യി​രി​ക്കും വി​ജ​യ​മെ​ന്നും അ​വ​ർ വി​ശ്വ​സി​ക്കു​ന്നു. ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി ജ​ന​പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ട​തു മു​ന്ന​ണി നേ​താ​വി​നോ​ടു​ള്ള നെ​ഗ​റ്റീ​വ് വോ​ട്ടു​ക​ൾ ബി​ജെ​പി​ക്ക് കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും രാ​ഷ്ട്രീ​യ​ത്തി​ന​തീ​ത​മാ​യി വോ​ട്ടു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി നേ​തൃ​ത്വം ചൂ​ണ്ടി​ക്കാ​ട്ടി. നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് വേ​ണ്ടി ബി​ജെ​പി അ​വ​ത​രി​പ്പി​ച്ച പ്ര​ക​ട​ന​പ​ത്രി​ക ജ​ന​ങ്ങ​ൾ അം​ഗീ​ക​രി​ച്ചി​ട്ടു​ണ്ട്.
ചാ​ത്ത​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചാ​ൽ ചാ​ത്ത​ന്നൂ​രി​ൽ എ​യിം​സ് സ്ഥാ​പി​ക്കു​മെ​ന്ന കേ​ന്ദ്ര മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം ജ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും ബി​ജെ​പി നേ​തൃ​ത്വം അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​ത്തി​നെ​തി​രെ​യു​ള്ള വി​ധി​യെ​ഴു​ത്തി​ൽ ശ​ബ​രി​മ​ല വി​ഷ​യം തു​ട​ങ്ങി പ​ല ഘ​ട​ക​ങ്ങ​ളും ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടു​ണ്ടെ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ശാ​ന്ത് അ​റി​യി​ച്ചു. നി​ല​വി​ലെ എം​എ​ൽ​എ​യ്ക്കെ​തി​രെ​യു​ള്ള ജ​ന​വി​കാ​രം താ​ഴെ ത​ട്ടി​ൽ വ​രെ​യു​ണ്ട്. എം​എ​ൽ​എ മു​ൻ​കൈ​യെ​ടു​ത്ത് പ്രാ​ദേ​ശി​ക വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി​യി​ട്ടി​ല്ല. പ​ത്ത് വ​ർ​ഷം നി​യോ​ജ​ക മ​ണ്ഡ​ല​ത്തെ അ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്ന കാ​ല​ത്ത് കേ​ര​ള​ത്തി​ൽ പു​തി​യ 11 താ​ലൂ​ക്കു​ക​ൾ ഉ​ണ്ടാ​യി.
ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കാ​നാ​യി​ല്ല. 2013 -ൽ ​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ പ​ള്ളി​ക്ക​മ​ണ്ണ​ടി പാ​ലം ആ​വ​ശ്യ​ങ്ങ​ളി​ലൊ​തു​ങ്ങു​ന്നു.​ ഇ​ത്ത​രം വി​കാ​ര​ങ്ങ​ൾ ബി​ജെ​പി​ക്ക് അ​നു​കൂ​ല​മാ​യി​ട്ടു​ണ്ട്. ബി​ജെ​പി​യു​ടെ രാ​ഷ്ട്രീ​യ​ശ​ക്തി​യും നി​ഷേ​ധി​ക്കാ​നാ​വാ​ത്ത​താ​ണെ​ന്ന് എ​സ്.​പ്ര​ശാ​ന്ത് പ​റ​ഞ്ഞു.
രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​തെ​ന്ന് ബി​ജെ​പി​യും ഇ​ട​തു​മു​ന്ന​ണി​യും യു​ഡി​എ​ഫും വ്യ​ക്ത​മാ​ക്കി. ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​ടി​യൊ​ഴു​ക്കു​ക​ൾ​ക്ക് സാ​ധ്യ​ത ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് മൂ​ന്ന് മു​ന്ന​ണി​ക​ളും ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. ചി​ല ഘ​ട​ക​ങ്ങ​ൾ അ​ടി​യൊ​ഴു​ക്കു​ണ്ടാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജി​ല്ല​യി​ൽ താ​മ​ര വി​രി​യാ​ൻ സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​മാ​യി അ​വ​ർ ചാ​ത്ത​ന്നൂ​രി​നെ വി​ല​യി​രു​ത്തു​ന്നു.
ഇ​ട​തു മു​ന്ന​ണി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ക്ഷേ​മ - വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ടെ​ന്ന് ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ജി.​എ​സ്.​ജ​യ​ലാ​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു. രാ​ഷ്ട്രീ​യ​മാ​യി ത​ന്നെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. 10 വ​ർ​ഷ​മാ​യി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​ന​ങ്ങ​ൾ മ​റ​ക്കി​ല്ല. അ​തി​ന്‍റെ അം​ഗീ​കാ​രം ത​നി​ക്ക് കി​ട്ടും. അ​നാ​വ​ശ്യ​മാ​യി വ്യ​ക്തി​ഹ​ത്യ ന​ട​ത്തി​യ​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​യി​രി​ക്കും ഫ​ലം വ്യ​ക്ത​മാ​ക്കു​ന്ന​ത്. 15000 ത്തോ​ളം വോ​ട്ടി​ന്‍റെ ഭു​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.
സ​ർ​ക്കാ​രി​നെ​തി​രാ​യ ജ​ന​വി​കാ​രം യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ നെ​ടു​ങ്ങോ​ലം ര​ഘു പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന്‍റെ സം​ഘ​ട​നാ ദൗ​ർ​ബ​ല്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
നി​ല​വി​ലെ എം​എ​ൽ​എ​യ്ക്കെ​തി​രെ​യു​ള്ള വി​കാ​ര​വും ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി എ​ന്ന നി​ല​യി​ൽ പീ​താം​ബ​ര​ക്കു​റു​പ്പി​ന്‍റെ വി​ജ​യ​ത്തി​ന് ഉ​പ​ക​രി​ക്കും. മ​ണ്ഡ​ല​ത്തി​ൽ പൊ​തു​വേ ഇ​ട​തു​പ​ക്ഷ വി​രു​ദ്ധ​വി​കാ​രം ഉ​ണ്ടാ​യി​രു​ന്ന​താ​യും ഏ​ഴാ​യി​ര​ത്തി​ല​ധി​കം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്നും നെ​ടു​ങ്ങോ​ലം ര​ഘു പ​റ​ഞ്ഞു.