മി​ക​ച്ച ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം ശൂ​ര​നാ​ട് തെ​ക്കി​ന്
Thursday, April 8, 2021 10:43 PM IST
ശാ​സ്താം​കോ​ട്ട: പ്ര​വ​ര്‍​ത്ത​ന​ത്ത​ന മി​ക​വി​നു​ള്ള അം​ഗീ​കാ​ര​മാ​യി ശൂ​ര​നാ​ട് തെ​ക്ക് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​നെ​ത്തേ​ടി ഒ​ടു​വി​ല്‍ ദേ​ശീ​യ​പു​ര​സ്‌​കാ​ര​വും.
രാ​ജ്യ​ത്തെ ഏ​റ്റ​വും മി​ക​ച്ച ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ദീ​ൻ ദ​യാ​ൽ ഉ​പാ​ധ്യാ​യ പ​ഞ്ചാ​യ​ത്ത് ശാ​ക്തീ​ക​ര​ൺ പു​ര​സ്കാ​ര​മാ​ണ് ല​ഭി​ച്ച​ത്. 25 ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 2019-20 ൽ ​ന​ട​ത്തി​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. 24 ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.
സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ളാ​യ ലൈ​ഫ്, ആ​ർ​ദ്രം, ഹ​രി​ത കേ​ര​ളം, പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം എ​ന്നി​വ ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ ഗ്രാ​മ​പ്ര​ദേ​ശ​ത്തെ അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ക​സ​നം എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞു. ശു​ചി​ത്വ മേ​ഖ​ല​യി​ൽ പ​ഞ്ചാ​യ​ത്ത്‌ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളും ശ്ര​ദ്ധേ​യ​മാ​യി. പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യും ഗു​ണ​മേ​ന്മ​യോ​ടും ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ ഐ​എ​സ്ഒ 9001:2008 സ​ര്‍​ട്ടി​ഫി​ക്കേ​ഷ​നും പ​ഞ്ചാ​യ​ത്ത് നേ​ടി. 2019 -20 ലെ ​ജി​ല്ല​യി​ലെ മി​ക​ച്ച ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​നു​ള്ള സ്വ​രാ​ജ് ട്രോ​ഫി പു​ര​സ്കാ​ര​വും ശൂ​ര​നാ​ട് തെ​ക്കി​ന് ല​ഭി​ച്ചി​രു​ന്നു.
പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ​ക്ക് അ​തീ​ത​മാ​യി നി​ന്ന് കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ജീ​വ​ന​ക്കാ​രെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്ത് പ്ര​വ​ര്‍​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​നാ​യ​തെ​ന്നും പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് പി. ​പു​ഷ്പ​കു​മാ​രി​യെ അ​നു​മോ​ദി​ക്കു​ന്ന​താ​യും സെ​ക്ര​ട്ട​റി ജെ. ​അ​ജ്മ​ൽ പ്ര​സി​ഡ​ന്‍റ് എ​സ്.​കെ.​ശ്രീ​ജ എ​ന്നി​വ​ർ അ​റി​യി​ച്ചു.

17871 പേ​ര്‍​ക്ക് വാ​ക്സി​ന്‍ ന​ല്‍​കി

കൊല്ലം: ഒ​ന്നും ര​ണ്ടും ഡോ​സു​ക​ള്‍ ഉ​ള്‍​പ്പ​ടെ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 17871 പേ​ര്‍​ക്ക് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ന​ല്‍​കി. 32 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും 23 മു​ന്ന​ണി​പ്പോ​രാ​ളി​ക​ളും ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും 45 നും 59 ​നും ഇ​ട​യി​ലു​ള്ള 9467 പേ​രും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 7504 പേ​രും ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ചു. 76 ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ര്‍​ക്കും 39 മു​ന്ന​ണി​പ്പോ​രാ​ളി​ക​ള്‍​ക്കും 24 തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും 45 നും 50 ​നും ഇ​ട​യി​ലു​ള്ള 175 പേ​ര്‍​ക്കും 60 വ​യ​സി​ന് മു​ക​ളി​ലു​ള്ള 530 പേ​ര്‍​ക്കും ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ല്‍​കി.