ബി​ജെ​പി നേ​താ​വി​ന്‍റെ വീ​ട് ആ​ക്ര​മ​ണം; ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍
Thursday, April 8, 2021 10:43 PM IST
ക​ട​യ്ക്ക​ല്‍ : ക​ട​യ്ക്ക​ല്‍ ബി​ജെ​പി പ​ഞ്ചാ​യ​ത്ത് സ​മി​തി വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തി​രാ​ജി​ന്‍റെ വീ​ട് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ മു​ഖ്യ പ്ര​തി​യാ​യ ഡി​വൈ​എ​ഫ്ഐ നേ​താ​വ് അ​റ​സ്റ്റി​ല്‍.
ഡി​വൈ​എ​ഫ്ഐ ക​ട​യ്ക്ക​ല്‍ നോ​ര്‍​ത്ത് വി​ല്ലേ​ജ് സെ​ക്ര​ട്ട​റി​യും ക​ട​യ്ക്ക​ല്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നു​മാ​യ വ​ട​ക്കേ​വ​യ​ല്‍ കു​റ്റി​ക്കാ​ട് ശ്രീ​ഭ​വ​നി​ല്‍ വി​ഷ്ണു​ലാ​ല്‍ (30) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ക്ര​മ​ണ​ത്തി​നി​ടെ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് കൈ​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു​ലാ​ല്‍ തി​രു​വ​വ​ന്ത​പു​രം മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.
ഇ​വി​ടെ​യെ​ത്തി​യ ക​ട​യ്ക്ക​ല്‍ പോ​ലീ​സ് വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. പി​ന്നേ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്‌ ചെ​യ്ത വി​ഷ്ണു​ലാ​ലി​നെ മെ​ഡി​ക്ക​ല്‍​കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലെ ജ​യി​ല്‍ വാ​ര്‍​ഡി​ലേ​ക്ക് മാ​റ്റി.
ചൊ​വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് വി​ഷ്ണു​ലാ​ലും സു​ഹൃ​ത്ത് വി​ശാ​ഖ് എ​ന്നി​വ​ര്‍ ക​ട​യ്ക്ക​ല്‍ ആ​ല്‍​ത്ത​റ​മൂ​ട്ടി​ലെ ര​തി​രാ​ജി​ന്‍റെ വീ​ട്ടി​ലേ​ക്ക് ക​ല്ലേ​റ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ര്‍ പു​റ​ത്തേ​ക്ക് എ​ത്തി​യ​തോ​ടെ കൈ​യ്യി​ല്‍ ക​രു​തി​രു​ന്ന ഏ​റു​പ​ട​ക്കം ഇ​വ​ര്‍​ക്ക് നേ​രെ എ​റി​യാ​ന്‍ ശ്ര​മി​ക്ക​വേ വി​ഷ്ണു​ലാ​ലി​ന്‍റെ കൈ​യ്യി​ല്‍ ഇ​രു​ന്നു പൊ​ട്ടു​ക​യാ​യി​രു​ന്നു. ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന വി​ശാ​ഖി​നെ രാ​ത്രി​യോ​ടെ ത​ന്നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കു​ക​യും ബു​ധ​നാ​ഴ്ച അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ല്‍ സി​പി​എം ജി​ല്ലാ ഏ​രി​യ നേ​തൃ​ത്വ​ത്തി​ന് പ​ങ്കു​ണ്ടെ​ന്ന് ച​ട​യ​മം​ഗ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി വി​ഷ്ണു പ​ട്ട​ത്താ​നം അ​ട​ക്ക​മു​ള്ള ബി​ജെ​പി നേ​താ​ക്ക​ള്‍ ആ​രോ​പി​ച്ചി​രു​ന്നു.