ബി​ജെ​പി ജ​യി​ച്ചാ​ൽ എ​യിം​സ് യു​ഡി​എ​ഫ് ജ​യി​ച്ചാ​ൽ താ​ലൂ​ക്ക്
Thursday, April 8, 2021 10:43 PM IST
പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

ചാ​ത്ത​ന്നൂ​ർ: എ​ൻ ഡി ​എ സ്ഥാ​നാ​ർ​ഥി ബി.​ബി.​ഗോ​പ​കു​മാ​ർ ചാ​ത്ത​ന്നൂ​ർ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും വി​ജ​യി​ച്ചാ​ൽ ചാ​ത്ത​ന്നൂ​രി​ൽ ഓ​ൾ ഇ​ന്ത്യാ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് (എ​യിം​സ് ) സ്ഥാ​പി​ക്കു​മെ​ന്ന് ബി​ജെ​പി നേ​തൃ​ത്വം. തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ച പ്ര​ക​ട​ന​പ​ത്രി​ക​യി​ലും ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​വ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ ചാ​ത്ത​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി ബി.​ബി.​ഗോ​പ​കു​മാ​ർ പ​റ​ഞ്ഞു.
ചാ​ത്ത​ന്നൂ​രി​ൽ ബി​ജെ​പി ജ​യി​ച്ചാ​ൽ എ​യിം​സ് സ്ഥാ​പി​ക്കു​മെ​ന്ന് കേ​ന്ദ്ര മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി ത​ന്നെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​ത് എ​ൻ ഡി ​എ യു​ടെ പ്ര​ക​ട​ന​പ​ത്രി​ക​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​യിം​സ് അ​നു​വ​ദി​പ്പി​ക്കു​ന്ന​തി​ൽ നി​ന്നും ഒ​ട്ടും പി​ന്നോ​ക്കം പോ​കി​ല്ലെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ ആ​വ​ശ്യ​മാ​യ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്നും ബി​ജെ​പി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​പ്ര​ശാ​ന്ത് പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല പ്ര​ക​ട​ന​പ​ത്രി​ക​യി​ൽ പ​റ​ഞ്ഞി​ട്ടു​ള്ള ജ​ന​ങ്ങ​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​വും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് അ​ത്യാ​വ​ശ്യ​വു​മാ​യ ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കാ​നും പ​ള്ളി​ക്ക​മ​ണ്ണ​ടി പാ​ലം നി​ർ​മ്മി​ക്കാ​നും ന​ട​പ​ടി​ക​ൾ എ​ടു​ക്കും.
വി​വി​ധ വ​കു​പ്പു​ക​ൾ ചാ​ത്ത​ന്നൂ​രി​ൽ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ശു​പാ​ർ​ശ ചെ​യ്തി​ട്ടു​ള്ള ഓ​ഫീ​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തും. ഫ​യ​ർ​ഫോ​ഴ്സ് സ്റ്റേ​ഷ​നും സ​ബ് ആ​ർ​ടി​ഓ​ഫീ​സും അ​നു​വ​ദി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി നേ​താ​വ് പ​റ​ഞ്ഞു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ.​പീ​താം​ബ​ര​ക്കു​റു​പ്പ് വി​ജ​യി​ച്ചാ​ൽ പ്ര​ക​ട​ന​പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്നും പി​ന്നോ​ട്ടു പോ​കി​ല്ലെ​ന്ന് യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കും. പ​ള്ളി​ക്ക​മ​ണ്ണ​ടി പാ​ലം നി​ർ​മ്മി​ക്കും. ഇ​ത് ര​ണ്ടും നാ​ടി​ന്‍റെ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ​തി​നാ​ൽ അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കും.
യു​ഡി​എ​ഫ് ജ​യി​ച്ചാ​ൽ ആ​റ് മാ​സ​ത്തി​ന​കം ചാ​ത്ത​ന്നൂ​ർ താ​ലൂ​ക്ക് രൂ​പീ​ക​രി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക ത​ന്നെ​യാ​ണ് ല​ക്ഷ്യ​മെ​ന്നും എം​എ​ൽ എ ​ജ​ന​ങ്ങ​ളോ​ടൊ​പ്പം നി​ന്ന് അ​വ​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​റി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും യു​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ നെ​ടു​ങ്ങോ​ലം ര​ഘു​പ​റ​ഞ്ഞു.
മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന സ​മ​ഗ്രം ചാ​ത്ത​ന്നൂ​ർ പ​ദ്ധ​തി ശാ​ക്തീ​ക​രി​ക്കു​മെ​ന്ന് ഇ​ട​തു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി ജി.​എ​സ്.​ജ​യ​ലാ​ൽ അ​റി​യി​ച്ചു. പ​ത്ത് മേ​ഖ​ല​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചു​കൊ​ണ്ടു​ള്ള ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്തി​നാ​കെ മാ​തൃ​ക​യാ​ക്കി മാ​റ്റും. ആ​വ​ശ്യ​മാ​യ സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ അ​നു​വ​ദി​പ്പി​ക്കു​ക​യും അ​വ​യ്ക്ക് അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.
സ​മ​സ്ത മേ​ഖ​ല​ക​ളി​ലു​മു​ള്ള​വ​രു​ടെ ജീ​വി​ത സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന്, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ കാ​ഴ്ച​പ്പാ​ടി​ൽ, എ​ല്ലാ മേ​ഖ​ല​ക​ളി​ലും സ​മ​ഗ്ര​മാ​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ജി.​എ​സ്.​ജ​യ​ലാ​ൽ പ​റ​ഞ്ഞു.