ആ​ത്മ​വി​ശ്വാ​സം പു​ല​ർ​ത്തി ച​വ​റ​യി​ലെ സ്ഥാനാർഥിക​ളും പ്രവർത്ത​കരും
Thursday, April 8, 2021 10:43 PM IST
വ​ർ​ഗീ​സ് എം.​കൊ​ച്ചു​പ​റ​മ്പി​ൽ

ച​വ​റ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം വി​ജ​യം ത​ങ്ങ​ളു​ടേ​താ​കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ച​വ​റ​യി​ലെ മു​ന്ന​ണി നേ​തൃ​ത്വ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​ക​ളും. ഏ​വ​രും തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പോ​ളിം​ഗി​ൽ ത​ങ്ങ​ൾ​ക്ക് എ​ത്ര കി​ട്ടു​മെ​ന്ന് കൂ​ട്ടി​യും കി​ഴി​ച്ചും മു​ന്നോ​ട്ട് പോ​യി കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
ച​വ​റ​യി​ൽ ഇ​ത്ത​വ​ണ പോ​ളിം​ഗി​ൽ ക​ഴി​ഞ്ഞ ത​വ​ണ​ത്തെ​ക്കാ​ൾ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നി​രു​ന്നാ​ലും ത​ങ്ങ​ളു​ടെ വി​ജ​യ​ത്തെ അ​തു ബാ​ധി​ക്കു​ക​യി​ല്ല എ​ന്നാ​ണ് മു​ന്ന​ണി​ക​ളു​ടെ പൊ​തു​വെ ഉ​ള്ള വി​ല​യി​രു​ത്ത​ൽ.
2016 ൽ ​ആ​ർ എ​സ് പി ​നേ​താ​വ് ഷി​ബു ബേ​ബി ജോ​ണി​ന് അ​പ്ര​തീ​ക്ഷി​ത​മാ​യ പ​രാ​ജ​യ​മാ​ണ് വ​ന്ന് ചേ​ർ​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ മി​ക​ച്ച ഭൂ​രി​പ​ക്ഷ​ത്തോ​ട് വി​ജ​യി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. നാ​ല് ത​വ​ണ മ​ത്സ​രി​ച്ച​തി​ൽ ര​ണ്ട് ത​വ​ണ നി​യ​മ​സ​ഭ​യി​ലെ​ത്താ​ൻ ഷി​ബു ബേ​ബി ജോ​ണി​ന് ക​ഴി​ഞ്ഞു. വ​ല​ത് ആ​യാ​ലും ഇ​ട​ത് ആ​യാ​ലും ച​വ​റ മ​ണ്ഡ​ലം ആ​ർ​എ​സ്പി​യു​ടെ മാ​ത്ര​മാ​യി​രു​ന്നു. അ​താ​ണ് 2016ൽ ​എ​ൻ.​വി​ജ​യ​ൻ പി​ള്ള തി​രു​ത്തി കു​റി​ച്ച​ത്.
എ​ന്നാ​ൽ പി​താ​വ് എ​ൻ.​വി​ജ​യ​ൻ​പി​ള്ള​യു​ടെ പി​ൻ​തു​ട​ർ​ച്ച ല​ഭ്യ​മാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് മ​ക​ൻ ഡോ.​സു​ജി​ത് വി​ജ​യ​ൻ പി​ള്ള ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​നെ കാ​ണു​ന്ന​ത്. വി​ജ​യം സു​നി​ശ്ചി​ത​മാ​ണെ​ന്നും ഇ​ട​ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യ ത​ന്നോ​ടൊ​പ്പം ഇ​ട​ത് മു​ന്ന​ണി ഒ​റ്റ​ക്കെ​ട്ടാ​യി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നേ​ട്ട​വും പി​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ണ്ഡ​ല​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വോ​ട്ടി​ലൂ​ടെ പ്ര​തി​ഫ​ലി​ക്കു​മെ​ന്നും എ​ൽ​ഡി​എ​ഫ് വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ എ​ത്തു​മെ​ന്നും സു​ജി​ത് പ​റ​യു​ന്നു.
എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ വി​വേ​ക് ഗോ​പ​നും ബി​ജെ​പി​യും ച​വ​റ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ലു​മാ​ണ്.
2016 ൽ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ.​വി​ജ​യ​ൻ പി​ള്ള​യ്ക്ക് 64666 വോ​ട്ടും ഷി​ബു ബേ​ബി ജോ​ണി​ന് 58477 വോ​ട്ടും എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യാ​യ എം.​സു​നി​ലി​ന് 10276 വോ​ട്ടും ല​ഭി​ച്ചു. 6189 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൻ.​വി​ജ​യ​ൻ പി​ള്ള വി​ജ​യി​ച്ച​ത്.
എ​ന്നാ​ൽ 2019ലെ ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ന് എ​ൽ​ഡി​എ​ഫി​ലെ കെ ​എ​ൻ ബാ​ല​ഗോ​പാ​ലി​നെ​ക്കാ​ൾ 27568 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് ച​വ​റ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നി​ന്നും ല​ഭി​ച്ച​ത്.
കൂ​ടാ​തെ ക​ഴി​ഞ്ഞ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലും ച​വ​റ മ​ണ്ഡ​ല​ത്തി​ൽ മേ​ൽ​കൈ യു​ഡി​എ​ഫി​നു​മാ​യി​രു​ന്നു. ഇ​തെ​ല്ലാം യു​ഡി​എ​ഫി​ന്‍റെ വി​ജ​യ​പ്ര​തീ​ക്ഷ​യെ വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്.
എ​ന്താ​യാ​ലും ശ​ക്ത​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളും സ്ക്വാ​ഡ് വ​ർ​ക്കു​ക​ളും ഓ​രോ മു​ന്ന​ണി​ക​ളു​ടെ​യും ക​ണ​ക്ക് കൂ​ട്ട​ലി​ലും അ​വ​സാ​നം ചെ​ന്ന് നി​ൽ​ക്കു​ന്ന​ത് അ​വ​ര​വ​രു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ ജ​യി​ച്ചു വ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.