പുനലൂരിൽ വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വ്; മു​ന്ന​ണി​ക​ൾ ആ​ശ​ങ്ക​യി​ൽ
Thursday, April 8, 2021 10:43 PM IST
പു​ന​ലൂ​ർ: വോ​ട്ടിം​ഗ് ശ​ത​മാ​ന​ത്തി​ലെ കു​റ​വു​മൂ​ലം മു​ന്ന​ണി​ക​ൾ ആ​ശ​ങ്ക​യി​ൽ. പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മൂ​ന്ന് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്. ന​ഗ​ര മേ​ഖ​ല​ക​ളി​ലും ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലും ഇ​ത്ത​വ​ണ പോ​ളിം​ഗ് കു​റ​ഞ്ഞ​ത് മു​ന്ന​ണി​ക​ൾ​ക്ക് തി​രി​ച്ച​ടി​യാ​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ​യും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ക​ണ​ക്കി​ലു​മാ​ണ് ഇ​ട​തു​മു​ന്ന​ണി പ്ര​തീ​ക്ഷ​യ​ർ​പ്പി​യ്ക്കു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​ലെ കെ.​രാ​ജു 33582 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് നേ​ടി​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13119 വോ​ട്ടു​ക​ളാ​യി എ​ൽ​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം ചു​രു​ങ്ങി. ക​ര​വാ​ളൂ​ർ, ആ​ര്യ​ങ്കാ​വ്, തെ​ന്മ​ല പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു​ഡി​എ​ഫ് അ​ട്ടി​മ​റി വി​ജ​യ​വും നേ​ടി. പു​ന​ലൂ​ർ ന​ഗ​ര​സ​ഭ, ഇ​ട​മു​ള​ക്ക​ൽ, അ​ഞ്ച​ൽ, കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ എ​ൽ​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.
തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് പ്ര​തീ​ക്ഷി​ച്ച മു​ൻ​തൂ​ക്കം നേ​ടാ​ൻ എ​ൽ​ഡി​എ​ഫി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. സി​പി​ഐ നേ​താ​വു കൂ​ടി​യാ​യ പി.​എ​സ് സു​പാ​ലി​ന് മ​ണ്ഡ​ല​ത്തി​ൽ മി​ക​ച്ച ജ​ന​പി​ന്തു​ണ​യു​ണ്ട്. പ്ര​ചാ​ര​ണ​രം​ഗ​ത്തും എ​ൽ​ഡി​എ​ഫ് സ​ജീ​വ​മാ​യി​രു​ന്നു. യു​ഡി​എ​ഫ് ആ​ക​ട്ടേ ഏ​റെ വൈ​കി​യാ​ണ് സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്.
കോ​ൺ​ഗ്ര​സ് മ​ത്സ​രി​യ്ക്കാ​നി​രു​ന്ന സീ​റ്റി​ൽ ഒ​ടു​വി​ൽ മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ർ​ഥി ത​ന്നെ വ​ന്നു. മു​സ്ലിം​ലീ​ഗി​ന്‍റെ പ്ര​മു​ഖ നേ​താ​വ് അ​ബ്ദു​ൾ റ​ഹി​മാ​ൻ ര​ണ്ട​ത്താ​ണി​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ​ത്.
ഒ​റ്റ​ക്കെ​ട്ടാ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യി​രു​ന്നു. ബൂ​ത്തു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ശ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ആ​യൂ​ർ മു​ര​ളി​യും മ​ണ്ഡ​ല​ത്തി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ചി​ല മേ​ഖ​ല​ക​ളി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ത്തോ​ടെ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങു​ക​യും ചെ​യ്തു. എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും വി​ജ​യ​പ്ര​തീ​ക്ഷ പു​ല​ർ​ത്തു​ന്നു​ണ്ട്. പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് ഇ​രു​പ​തി​നാ​യി​രം വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​യ്ക്കു​മെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ വി​ല​യി​രു​ത്തു​ന്നു.
എ​ന്നാ​ൽ അ​ട്ടി​മ​റി വി​ജ​യം നേ​ടു​മെ​ന്ന് യു​ഡി​എ​ഫും അ​വ​കാ​ശ​പ്പെ​ടു​ന്നു. മ​ണ്ഡ​ല​ത്തി​ൽ ശ​ക്തി തെ​ളി​യി​യ്ക്കു​മെ​ന്ന് എ​ൻ​ഡി​എ​യും ക​ണ​ക്കു​കൂ​ട്ടു​ന്നു. മ​ത്സ​രം പ്ര​വ​ച​നാ​തീ​ത​മാ​യി മാ​റു​മെ​ന്നാ​ണ് രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രും ക​രു​തു​ന്ന​ത്. എ​ൻ​ഡി​എ നേ​ടു​ന്ന വോ​ട്ടു​ക​ളി​ലാ​ണ് ഇ​രു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​തീ​ക്ഷ.