ന​വീ​ക​ര​ണ​വും കാ​ത്ത് പുനലൂർ ഷോ​പ്പിം​ഗ് കോം​പ്ല​ക്സ്
Friday, April 9, 2021 11:51 PM IST
പു​ന​ലൂ​ർ: ഒ​രു കാ​ല​ത്ത് കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ച്ച​വ​ട​കേ​ന്ദ്ര​മാ​യി​രു​ന്നു പു​ന​ലൂ​ർ ന​ഗ​രം.​ഇ​തി​ന്‍റെ സി​രാ കേ​ന്ദ്ര​മെ​ന്ന​ത് കെ​എ​സ്​ആ​ർ​ടി​സി ജം​ഗ്ഷ​നു​മാ​യി​രു​ന്നു.​ന​ഗ​ര​ത്തി​ന്‍റെ മോ​ടി കൂ​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​വി​ടു​ത്തെ ഏ​റെ ക​ട​ക​മ്പോ​ള​ങ്ങ​ളും ഒ​ഴി​പ്പി​ക്ക​പ്പെ​ട്ടു.

ഇ​തി​ന് സ​മീ​പ​ത്തെ ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോംപ്ല​ക്സിന്‍റെ പു​ന​രു​ദ്ധാ​ര​ണം ആ​രം​ഭി​ച്ചി​ട്ട് ഏ​റെ നാ​ളു​കളായെ​ങ്കി​ലും ഇ​ന്നും നി​ർ​മാ​ണ ജോ​ലി​ക​ൾ മ​ന്ദ​ഗ​തി​യി​ൽ ആ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്.​ ഇ​തി​ന് അ​ടി​യി​ലാ​യി ത​ന്നെ നി​ര​വ​ധി ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.​ ഇ​വ​രെ​യും പൂ​ർണ​മാ​യി ഒ​ഴി​പ്പി​ച്ചി​രു​ന്നു. ​ന​ഗ​ര​സ​ഭ​യു​ടെ മൂ​ക്കും തു​മ്പി​ൽ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​മാ​ണ് കെ​എ​സ്ആ​ർ ടി ​സി ജം​ഗ്ഷ​ൻ. ഇ​വി​ടെ ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ൾ ഏ​റെ​യി​ല്ല, ട്രാ​ഫി​ക് സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ല മ​ല​യോ​ര ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യി ഉ​ള്ള സ്ഥ​ല​ങ്ങ​ൾ പൂ​ർണ​മാ​യി​ ടാ​ർ ചെ​യ്ത് ഇ​വി​ടം ഒ​രു മൈ​താ​ന​ത്തിന്‍റെ പ്ര​തീ​തി​യാ​ണ് സൃ​ഷ്ടി​ച്ചി​ട്ടു​ള്ള​ത്.