കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ കുട്ടിയെ നാ​ട്ടു​കാ​ർ ര​ക്ഷ​പെ​ടു​ത്തി
Friday, April 9, 2021 11:53 PM IST
കൊല്ലം: കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​യ ര​ണ്ടു​വ​യ​സു​കാ​ര​നെ നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ടി​ലി​നെ തു​ട​ർ​ന്ന് ര​ക്ഷ​പെ​ടു​ത്തി.​ കു​ണ്ട​റ ആ​ശു​പ​ത്രി​മു​ക്കി​ൽ ഇന്നലെ ഉ​ച്ച​യ്ക്ക് 12 ഓടെയാ​യി​രു​ന്നു സം​ഭ​വം.​
ര​ണ്ടു വ​യ​സു​മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞ് കാ​റി​നു​ള്ളി​ൽ ശ്വ​സം കി​ട്ടാ​തെ വെ​പ്രാ​ള​പ്പെ​ടു​ന്ന​ത് ക​ണ്ട വ​ഴി​യാ​ത്ര​ക്ക​ാർ കാ​റി​ന് ചു​റ്റും ത​ടി​ച്ചു​കൂ​ടി. കാ​റി​ന്‍റെ ഉ​ട​മ​സ്ഥ​നെ തി​ര​ക്കി​യെ​ങ്കി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ണ്ട​റ​യി​ലെ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ വി​ൻ​സന്‍റ് കാ​റിന്‍റെ ചി​ല്ല് ത​ക​ർ​ത്തു കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു.
അ​ര​മ​ണി​ക്കൂ​റി​ന് ശേ​ഷം തി​രി​കെ എ​ത്തി​യ ര​ണ്ടു വ​യ​സു​കാ​ര​ന്‍റെ പി​താ​വി​ന് നേ​രെ നാ​ട്ടു​കാ​ർ ത​ട്ടി​ക്ക​യ​റി.​പോ​ലീ​സ് എ​ത്തി സ്ഥി​തി ശാ​ന്ത​മാ​ക്കി​യ​ശേ​ഷം കു​ട്ടി​യു​ടെ മ​റ്റ് ബ​ന്ധു​ക്ക​ളെ വി​ളി​ച്ചു​വ​രു​ത്തി കു​ട്ടി​യെ ഏ​ൽ​പി​ച്ച ശേ​ഷം ക​ന്യാ​കു​ഴി സ്വ​ദേ​ശി​യാ​യ പി​താ​വി​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.