സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വീ​ടാ​ക്ര​മി​ച്ച​താ​യി പ​രാ​തി
Sunday, April 11, 2021 10:53 PM IST
ച​വ​റ: സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വീ​ടാ​ക്ര​മി​ച്ച് കാ​ര്‍ ത​ക​ര്‍​ത്ത​താ​യി പ​രാ​തി. ച​വ​റ കോ​ട്ട​യ്ക്ക​കം പ​ഴ​ഞ്ഞി​ക്കാ​വ് ചെ​ന്നാ​ട്ട് പ​ടി​ഞ്ഞി​റ്റ​തി​ല്‍ വീ​ട്ടി​ല്‍ കെ.​മു​ര​ളി​യു​ടെ വീ​ടി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.
ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​വീ​ടി​ന്‍റെ മു​ന്‍ വ​ശ​ത്തെ ജ​ന്ന​ല്‍​ച്ചി​ല്ലു​ക​ളും കാ​റി​ന്‍റെ ചി​ല്ലു​ക​ളും ത​ക​ര്‍​ത്തു. ശ​ബ്ദം കേ​ട്ടു​ണ​ര്‍​ന്ന വീ​ട്ടു​കാ​ര്‍ ലൈ​റ്റി​ട്ട് പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴെ​ക്കും ര​ണ്ടു പേ​ര്‍ ബൈ​ക്കി​ല്‍ പോ​കു​ന്ന​താ​ണ് ക​ണ്ട​തെ​ന്ന് ച​വ​റ പോ​ലീ​സി​നു ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.
ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​നെ വി​വ​രം അ​റി​യി​പ്പി​ക്കു​യും അ​വ​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ചെ​യ്തു.​കേ​ര​ള ത​ണ്ടാ​ന്‍ മ​ഹാ സ​ഭ കോ​ട്ട​യ്ക്ക​കം 200-ാം ന​മ്പ​ര്‍ ശാ​ഖാ അം​ഗ​ത്തി​ന്‍റെ വീ​ടാ​ക്ര​മി​ച്ച​വ​ര്‍​ക്കെ​തി​രെ പ​ട്ടി​ക ജാ​തി പീ​ഡ​ന നി​യ​മ പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ശാ​ഖാ ഭാ​ര​വാ​ഹി​ക​ള​റി​യി​ച്ചു.