മ​ഷി​പ്പ​ച്ച ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റ് വി​ത​ര​ണം ചെ​യ്തു
Sunday, April 11, 2021 10:53 PM IST
ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ ഗ​വ.​യു​പി സ്കൂ​ൾ പൂ​ർ​വ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യാ​യ മ​ഷി​പ്പ​ച്ച​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​മാ​സ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. മ​ഷി​പ്പ​ച്ച പ്ര​സി​ഡ​ന്‍റും ബാ​ല​സാ​ഹി​ത്യ​കാ​ര​നു​മാ​യ സ​ന്തോ​ഷ് പ്രി​യ​ൻ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ മു​ര​ളീ​ധ​ര​ൻ, സെ​ക്ര​ട്ട​റി കെ.​പ്ര​കാ​ശ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് രാ​ഘ​വ​ൻ, രാ​ജീ​വ​ൻ​നാ​യ​ർ, രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി‍​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
ആ​ദി​ച്ച​ന​ല്ലൂ​ർ വെ​ളി​ച്ചി​ക്കാ​ല​യി​ലാ​ണ് ഭ​ക്ഷ്യ​ധാ​ന്യ​കി​റ്റു​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി​യ​ത്. വെ​ളി​ച്ചി​ക്കാ​ല സ്വ​ദേ​ശി​യും പ്ര​വാ​സി മ​ല​യാ​ളി​യു​മാ​യ അ​നി​ൽ​കു​മാ​റാ​ണ് കി​റ്റു​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്ത​ത്.

ബൈ​ക്ക് റാ​ലി ന​ട​ത്തും

ശാ​സ്താം​കോ​ട്ട: ഇ​ൻ​ഡ്യ​ൻ ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​യും സാ​മൂ​ഹി​ക നീ​തി​യു​ടെ സൃ​ഷ്ടാ​വു​മാ​യി​രു​ന്ന ഡോ.​ബി.​ആ​ർ.​അം​ബേ​ദ്ക​റു​ടെ 130 -ാം മ​ത് ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച അം​ബേ​ദ്ക​ർ സ്റ്റ​ഡി സെ​ന്‍റ​ർ ശാ​സ്താം​കോ​ട്ട, മൈ​നാ​ഗ​പ്പ​ള്ളി യൂ​ണി​റ്റ് ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​ലി​ത് - യു​വ​ജ​ന പ്ര​വ​ർ​ത്ത​ക​ർ ബൈ​ക്ക് റാ​ലി ന​ട​ത്തും.14 -ന് ​രാ​വി​ലെ വ​ട​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി സോ​മ​വി​ലാ​സം ച​ന്ത​യി​ൽ നി​ന്ന് ആ​രം​ഭി​ക്കു​ന്ന റാ​ലി വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ്ര​യാ​ണം ന​ട​ത്തി ഭ​ര​ണി​ക്കാ​വ് ഡോ.​ബി.​ആ​ർ അം​ബേ​ദ്ക​ർ സ്മാ​ര​ക ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ന് മു​ന്നി​ൽ സ​മാ​പി​ക്കും.