കോ​വി​ഡ് 19: ക​രു​ത​ലോ​ടെ നി​യ​ന്ത്ര​ണം ഒ​രു​ക്കി ആ​രോ​ഗ്യ വ​കു​പ്പ്
Sunday, April 11, 2021 10:53 PM IST
കൊല്ലം: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ഉ​യ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​ക​രു​ത​ലും പ്ര​തി​രോ​ധം ശ​ക്തി​പ്പെ​ടു​ത്ത​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​വ​രെ പ്ര​ത്യേ​ക കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. എ​ല്ലാ പ്രാ​ഥ​മി​ക/​കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും നി​ശ്ചി​ത ദി​വ​സ​ങ്ങ​ളി​ലും കൊ​ല്ലം വി​ക്‌​ടോ​റി​യ ആ​ശു​പ​ത്രി​യി​ലും കൊ​ട്ടാ​ര​ക്ക​ര, പു​ന​ലൂ​ര്‍, ശാ​സ്താം​കോ​ട്ട, ക​രു​നാ​ഗ​പ്പ​ള​ളി, നെ​ടു​ങ്ങോ​ലം, നീ​ണ്ട​ക​ര, ക​ട​യ്ക്ക​ല്‍, കു​ണ്ട​റ താ​ലൂ​ക്കാ​ശു​പ​ത്രി​ക​ളി​ലും കൊ​ല്ലം ടി.​എം. വ​ര്‍​ഗീ​സ് ഹാ​ളി​ലും എ​ല്ലാ ദി​വ​സ​വും രോ​ഗ​നി​ര്‍​ണ​യ ടെ​സ്റ്റി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി.
മൊ​ബൈ​ല്‍ ആ​ര്‍ടി​പി​സി​ആ​ര്‍ ലാ​ബ് എ​ല്ലാ ദി​വ​സ​വും ആ​റു ടീ​മാ​യി വി​വി​ധ സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളു​ടെ പ​രി​ധി​യി​ല്‍ എ​ത്തി ടെ​സ്റ്റു​ക​ള്‍ ന​ട​ത്തു​ന്നു​മു​ണ്ട്.
ഇ​ന്ന് പാ​ല​ത്ത​റ, ഓ​ച്ചി​റ, കു​ണ്ട​റ, നി​ല​മേ​ല്‍, കു​ള​ത്തൂ​പ്പു​ഴ, തൃ​ക്ക​ട​വൂ​ര്‍ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും
നാ​ളെ നെ​ടു​മ​ണ്‍​കാ​വ്, വെ​ളി​ന​ല്ലൂ​ര്‍, കു​ള​ക്ക​ട, പ​ത്ത​നാ​പു​രം, ക​ല​യ്‌​ക്കോ​ട്, മൈ​നാ​ഗ​പ്പ​ള്ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധ​ന സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്തി.
കോ​വി​ഡ് ര​ണ്ടാം വ​ര​വി​ല്‍ 41-59 വ​യ​സ് പ്രാ​യ​മു​ള്ള​വ​രി​ലാ​ണ് രോ​ഗ​ത്തി​ന്‍റെ തീ​വ്ര​ത കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്. വെ​ന്‍റി​ലേ​റ്റ​റി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ടു​ന്ന​രി​ല്‍ 30 വ​യ​സു മു​ത​ല്‍ പ്രാ​യ​മു​ള്ള യു​വാ​ക്ക​ളു​ടെ എ​ണ്ണ​വും കൂ​ടു​ന്നു​ണ്ട്. ഇ​വ​രി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മ​ല്ലാ​ത്ത​തും ചെ​റി​യ ജ​ല​ദോ​ഷ​മോ പ​നി​യോ വ​ന്നാ​ല്‍ ചി​കി​ത്സ തേ​ടു​ന്ന​തി​നു​ള്ള വൈ​മു​ഖ്യ​വും രോ​ഗി​ക​ളു​മാ​യു​ള്ള സ​മ്പ​ര്‍​ക്ക​വും, സ​മ്പ​ര്‍​ക്ക പ​ട്ടി​ക​യി​ലു​ള്ള​വ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യാ​ത്ത​തു​മെ​ല്ലാം രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. യു​വാ​ക്ക​ളി​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​നും രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ അ​തി​തീ​വ്ര ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ളാ​യി​ട്ടാ​ണ് കാ​ണ​പ്പെ​ടു​ന്ന​ത്.
മ​ര​ണ​പ്പെ​ട്ട​വ​രി​ല്‍ 97 ശ​ത​മാ​നം പേ​രും മ​റ്റു രോ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​വി​ഡ് ബാ​ധി​ത​രാ​ണ്. ഇ​തി​ല്‍​ത​ന്നെ ഉ​യ​ര്‍​ന്ന മ​ര​ണ നി​ര​ക്ക് ഒ​ന്നി​ല​ധി​കം രോ​ഗ​ങ്ങ​ള്‍ (ര​ക്താ​തി​മ​ര്‍​ദ്ദം, പ്ര​മേ​ഹം, വൃ​ക്ക​രോ​ഗം ഹൃ​ദ്രോ​ഗം, ക​ര​ള്‍ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍, കാ​ന്‍​സ​ര്‍ തു​ട​ങ്ങി​യ മാ​ര​ക രോ​ഗ​ങ്ങ​ള്‍) ഉ​ള്ള​വ​രി​ലാ​യി​രു​ന്നു.
കോ​വി​ഡ് ബാ​ധി​ത​ര്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടാ​ലോ രോ​ഗി​യു​മാ​യി സ​മ്പ​ര്‍​ക്കം ഉ​ണ്ടാ​യാ​ലോ ഉ​ട​ന്‍ ത​ന്നെ ടെ​സ്റ്റി​ന് വി​ധേ​യ​മാ​ക​ണം. വി​ദ​ഗ്ധ ചി​കി​ത്സ തേ​ടു​ക​യും നി​രീ​ക്ഷ​ണ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ക​യും വേ​ണം. സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്ക​ല്‍, ശ​രി​യാ​യ രീ​തി​യി​ല്‍ മാ​സ്‌​ക് ധ​രി​ക്ക​ല്‍, സാ​നി​റ്റൈ​സ​ര്‍/​സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ വൃ​ത്തി​യാ​ക്ക​ല്‍ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന​പാ​ഠ​ങ്ങ​ളി​ലേ​യ്ക്ക് വീ​ണ്ടും തി​രി​ച്ചു പോ​ക​ണ​മെ​ന്നും യ​ഥാ​സ​മ​യം വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ആ​ര്‍. ശ്രീ​ല​ത അ​റി​യി​ച്ചു. ഓ​രോ​രു​ത്ത​രും സ്വ​യം ടെ​സ്റ്റ് ചെ​യ്യു​ക​യും നെ​ഗ​റ്റീ​വ് ആ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും വേ​ണം. മു​ന്‍​ക​രു​ത​ലാ​യി കൂ​ട്ടം​കൂ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ക​യാ​ണ്. തൊ​ഴി​ല്‍ വ​കു​പ്പു​മാ​യി ചേ​ര്‍​ന്ന് മൈ​ഗ്ര​ന്‍റ് സ്‌​ക്രീ​നിംഗ് ശ​ക്ത​മാ​ക്കും. ഹാ​ര്‍​ബ​ര്‍ സ​ര്‍​വൈ​ല​ന്‍​സ് ക​ര്‍​ശ​ന​മാ​ക്കി. അ​ഴീ​ക്ക​ല്‍, നീ​ണ്ട​ക​ര, കൊ​ല്ലം തു​റ​മു​ഖ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രു​ടെ ആ​ര്‍ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ഈ​യാ​ഴ്ച ത​ന്നെ ന​ട​ത്തു​മെ​ന്നും ഡി​എംഒ വ്യ​ക്ത​മാ​ക്കി.