കാ​ട്ടി​ല്‍​മേ​ക്ക​തി​ല്‍ ദേ​വി ക്ഷേ​ത്ര​ത്തി​ല്‍ ഗ​ജ​മ​ണ്ഡ​പം സ​മ​ര്‍​പ്പ​ണം
Sunday, April 11, 2021 10:53 PM IST
പൊ​ന്മ​ന: പൊ​ന്മ​ന കാ​ട്ടി​ല്‍​മേ​ക്ക​തി​ല്‍ ദേ​വി ക്ഷേ​ത്ര​ത്തി​ലെ ഗ​ജ​മ​ണ്ഡ​പ സ​മ​ര്‍​പ്പ​ണം 16- ന് ​ന​ട​ക്കും. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് രാ​വി​ലെ വി​ശേ​ഷാ​ല്‍ പൂ​ജ​ക​ള്‍, എ​ട്ടി​ന് മ​ട്ട​ന്നൂ​ര്‍ ശ​ങ്ക​ര​ന്‍​കു​ട്ടി​മാ​രാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​യ​മ്പ​ക, ഒ​ന്‍​പ​തു ക​ഴി​കെ പ​ത്തി​ന​കം ക്ഷേ​ത്രം ത​ന്ത്രി വി.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മു​ഖ്യ കാ​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ ശി​വ​ഗി​രി മ​ഠാ​ധി​പ​തി വി​ശു​ദ്ധാ​ന​ന്ദ സ്വാ​മി​ക​ള്‍ ഗ​ജ​മ​ണ്ഡ​പം ദേ​വി​ക്ക് സ​മ​ര്‍​പ്പി​ക്കു​മെ​ന്ന് ക്ഷേ​ത്ര ഭ​ര​ണ സ​മ​തി പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് കു​മാ​ര്‍, സെ​ക്ര​ട്ട​റി ടി. ​ബി​ജു എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.
തു​ട​ര്‍​ന്നു ന​ട​ക്കു​ന്ന സ​മ​ര്‍​പ്പ​ണ സ​മ്മേ​ള​നം ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റി​സ് പി. ​ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ല​ച്ചി​ത്ര​താ​രം ന​വ്യാ നാ​യ​ര്‍ ഭ​ദ്ര ദീ​പം തെ​ളി​ക്കും.
ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച ഗി​ന്ന​സ് പ​ക്രു ക്ഷേ​ത്ര ജീ​വ​ന​ക്കാ​രെ ആ​ദ​രി​ക്കും. ചി​കി​ത്സാ ധ​ന​സ​ഹാ​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ച്ചി​ത്ര വി​ത​ര​ണം ചെ​യ്യും. മേ​ളം ക​ലാ​കാ​ര​ന്‍ ദി​വാ​ക​ര​ന്‍ ആ​ശാ​നെ അ​നു​മോ​ദി​ക്കും. വൈ​കു​ന്നേ​രം 4.30-ന് ​ഡോ. ക​ണ്ട​ല്ലൂ​ര്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ താ​യ​മ്പ​ക.
രാ​ത്രി ഏ​ഴി​ന് വി​ല്‍​പ്പാ​ട്ട്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ നി​ല നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഉ​ച്ച​യ്ക്ക് 12- ന് ​നെ​ല്‍​സ​ണ്‍ ശൂ​ര​നാ​ടും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഷോ​യും അ​ന്ന​ദാ​ന​വും ഒ​ഴി​വാ​ക്കി​യ​താ​യും ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.