കോ​ൺ​സ്റ്റ​ബി​ൾ ട്രെ​യി​നി​ക​ളു​ടെ ഹോം ​ക്വാ​റ​ന്‍റൈ​ൻ പ്ര​ഖ്യാ​പ​ന​ത്തി​ൽ മാ​ത്രം
Sunday, April 11, 2021 10:53 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്ത് നി​ന്നും ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന ന​ട​പ​ടി. മാ​ർ​ച്ച് 27ന് ​ഇ​റ​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ കോ​ണ്‍​സ്റ്റ​ബി​ള്‍ ട്രെ​യി​നി​ക​ള്‍​ക്ക്‌ ഹോം ​ക്വാ​റ​ന്‍റൈ​ൻ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​ഞ്ഞ​തോ​ടെ തി​രി​ച്ചു ക്യാ​മ്പു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​വാ​നാ​ണ് ഇ​വ​ർ​ക്ക് കി​ട്ടി​യ നി​ർ​ദ്ദേ​ശം.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ളു​ക​ളു​മാ​യു​ള്ള നേ​രി​ട്ടു​ള്ള സ​മ്പ​ർ​ക്ക​ത്തി​ന് ശേ​ഷം വീ​ണ്ടും ട്രെ​യി​നിം​ഗി​ന്‌ എ​ത്തു​ന്ന​തി​ൽ പോ​ലീ​സു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. ബാ​ര​ക്കു​ക​ളി​ൽ ക്വാ​റ​ന്‍റൈ​ൻ സൗ​ക​ര്യം ഉ​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം. എ​ന്നാ​ൽ ഇ​ത് പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ട്രെ​യി​നി​ക​ള്‍ ത​ന്നെ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു
എ​ത്ര ദി​വ​സ​മാ​ണ് ക്വാ​റ​ന്‍റൈ​ൻ ന​ൽ​കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഹോം ​ക്വാ​റ​ന്‍റൈ​ൻ സം​ബ​ന്ധി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ങ്ങാ​ത്ത​താ​ണ്‌ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് സൂ​ച​ന. മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​തെ​യു​ള്ള ന​ട​പ​ടി പോ​ലീ​സ്‌ ട്രെ​യി​നിം​ഗ് ക്യാ​മ്പു​ക​ൾ കോ​വി​ഡ്‌ ക്ല​സ്റ്റ​റു​ക​ൾ ആ​ക്കി മാ​റ്റി​യേ​ക്കാ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.