കു​ന്ന​ത്തൂ​ർ ഹ​രി​താ​ഭ​മാ​ക്കി ജി​ല്ലാ ശു​ചി​ത്വ​മി​ഷ​ൻ
Sunday, April 11, 2021 11:25 PM IST
ശാ​സ്താം​കോ​ട്ട: പ​രാ​തി​ര​ഹി​ത​മാ​യി തെര​ഞ്ഞെ​ടു​പ്പ് ന​ട​ത്തി​യ ടീം ​കു​ന്ന​ത്തൂ​രി​ന് അ​ഭി​ന​ന്ദ​ന​പ്ര​വാ​ഹം. ജീ​വ​ന​ക്കാ​ർ രൂ​പീ​ക​രി​ച്ച വാ​ട്സാ​പ്പ് ഗ്രൂ​പ്പി​ലും മ​റ്റ് സ​മൂ​ഹ​മാ​ധ്യ​മ സം​വി​ധാ​ന​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ പ്ര​വ​ഹി​ക്കു​ക​യാ​ണ്.
തെര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് അ​ത് സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​കൊ​ടു​ക്കു​ന്ന​തി​നു മു​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​ത് ശു​ചി​ത്വ​മി​ഷ​ന്‍റെ കു​ന്ന​ത്തൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ന്‍റെ റി​സോ​ഴ്സ് പേ​ഴ്സ​ൺ​മാ​രാ​യ ആ​ർ മി​നി​മോ​ൾ, മി​ഥി​ല എ​ന്നി​വ​രാ​ണ്. ഇ​വ​ർ ര​ണ്ടു​പേ​രു​ടേ​യും ദി​വ​സ​ങ്ങ​ളാ​യു​ള്ള അ​ധ്വാ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ജീ​വ​ന​ക്കാ​രു​ടെ സ​ന്തോ​ഷ​ത്തി​നു ഹേ​തു​വാ​യ​ത് .
ഇ​വ​ർ ര​ണ്ടു​പേ​രും ചേ​ർ​ന്ന് കു​ടും​ബ​ശ്രീ​യു​ടെ​യും ഹ​രി​ത​ക​ർ​മ​സേ​ന​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളവും തെര​ഞ്ഞെ​ടു​പ്പു​ദി​വ​സ​ത്തെ ഭ​ക്ഷ​ണ​വും ഏ​ർ​പ്പാ​ടാ​ക്കി​യ​ത് .
ശു​ചി​ത്വ​മി​ഷ​ന്‍റെ നി​ർ​ദേശം അ​നു​സ​രി​ച്ചു കോ​വി​ഡ് സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്തു സ്റ്റീ​ൽ വാ​ട്ട​ർ​ബോ​ട്ടി​ലു​ക​ളും ഗ്ലാ​സു​ക​ളും സ്വ​ന്ത​മാ​യി കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. ഇ​ത് ഡി​സ്പോ​സി​ബി​ൾ വ​സ്തു​ക്ക​ളെ​യും പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളെ​യും ഒ​ഴി​വാ​ക്കു​ന്ന​തി​നും സ​ഹാ​യി​ച്ചു .
ശാ​സ്താം​കോ​ട്ട ഗ​വ​. സ്‌​കൂ​ളി​നെ മാ​തൃ​കാ ഹ​രി​ത​ബൂ​ത്ത്‌ ആ​യി ഹ​രി​ത​ച​ട്ട​പാ​ല​ന​തി​നു മാ​തൃ​ക​യാ​കു​ന്ന​തി​നും​സാ​ധി​ച്ചു. ഇ​തി​ന്‍റെ സ​മ്പൂ​ർ​ണ പി​ന്തു​ണ​യു​മാ​യി ശാ​സ്താം​കോ​ട്ട വി​ല്ലേ​ജ് എ​ക്സ്റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ സ​നൂ​ജ​യും ഇ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു .