തി​രു​വ​ന​ന്ത​പു​രം -ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ൽ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
Sunday, April 11, 2021 11:25 PM IST
പി. ​സ​നി​ല്‍​കു​മാ​ര്‍

തെ​ന്മ​ല : തി​രു​വ​ന​ന്ത​പു​രം -ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യി​ൽ പ​തി​യി​രി​ക്കു​ന്ന​ത് അ​പ​ക​ടം. ഈ ​പാ​ത​യെ കൂ​ടു​ത​ലും അ​റി​യ​പ്പെ​ടു​ന്ന​ത് വി​നോ​ദ സ​ഞ്ചാ​ര പാ​ത എ​ന്നാ​ണ്.
ഈ ​പാ​ത​യി​ലൂ​ടെ​യാ​ണ് ഏ​ഷ്യ​യി​ലെ ആ​ദ്യ​ത്തെ ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി പ്ര​വ​ര്‍​ത്തി​ക്കു​ന്ന തെ​ന്മ​ല​യി​ലും, ആ​ര്യ​ങ്കാ​വി​ലെ പ്ര​സി​ദ്ധ​മാ​യ വെ​ള്ള​ചാ​ട്ടം പാ​ല​രു​വി അ​ട​ക്ക​മു​ള്ള വി​നോ​ദ സ​ഞ്ചാ​ര പ്ര​ദേ​ശ​ത്തും എ​ത്തു​ന്ന​ത്. കൂ​ടാ​തെ കേ​ര​ള, ത​മി​ഴ​നാ​ട് സം​സ്ഥാ​ന​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പാ​ത​കൂ​ടി​യാ​ണ് തി​രു​വ​ന​ന്ത​പു​രം -ചെ​ങ്കോ​ട്ട അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത. എ​ന്നാ​ല്‍ ഈ ​പാ​ത​യി​ല്‍ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ഏ​റെ​യാ​ണ്. കൂ​ടു​ത​ലും വ​ള​വും കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും ഇ​റ​ക്ക​ങ്ങ​ളും ആ​ണ്. ഇ​തി​ല്‍ കൂ​ടു​ത​ല്‍ അ​പ​ക​ടം പാ​ത​യു​ടെ ഇ​രു വ​ശ​ങ്ങ​ളി​ലും അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന കൂ​റ്റ​ന്‍ മ​ര​ങ്ങ​ളാ​ണ്.

മ​ട​ത്ത​റ മു​ത​ല്‍ ആ​ര്യ​ങ്കാ​വ് വ​രെ​യു​ള്ള ഭാ​ഗ​ത്താ​ണ് പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി കൂ​റ്റ​ന്‍ മ​ര​ങ്ങ​ള്‍ ഉ​ള്ള​ത്. പ​ക്ഷെ കൂ​ടു​ത​ലാ​യി അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള മ​ര​ങ്ങ​ള്‍ ഉ​ള്ള​താ​കാ​ട്ടെ തെ​ന്മ​ല കു​ള​ത്തു​പ്പു​ഴ പാ​ത​യി​ലും. ഈ ​പാ​ത​യി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി ആ​ഴ്ച​യി​ല്‍ ഒ​രി​ക്ക​ല്‍ എ​ങ്കി​ലും മ​ര​ങ്ങ​ളോ മ​ര​ച്ചി​ല്ല​ക​ളോ വീ​ഴാ​റു​ണ്ട്‌. പ​ല​പ്പോ​ഴും അ​പ​ക​ടം വ​ഴി​മാ​റു​ന്ന​ത് ത​ല​നാ​രി​ഴ​യ്ക്കാ​ണ്. മ​രം വീ​ണാ​ലും ചി​ല്ല വീ​ണാ​ലും ചി​ല​പ്പോ​ള്‍ മ​ണി​ക്കൂ​റു​ക​ള്‍ പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സ​പെ​ട​റു​ണ്ട്.
വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ലൈ​നു​ക​ളും ത​ക​രു​ന്ന​ത് മൂ​ലം വൈ​ദ്യു​തി ബ​ന്ധം ത​ട​സ​പെ​ടാ​റു​ണ്ട്. ഇ​തു​മൂ​ലം കെ​എ​സ്ഇ​ബി​ക്ക് പ്ര​തി​വ​ര്‍​ഷം ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കാ​റു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും കു​ള​ത്തു​പ്പു​ഴ- തെ​ന്മ​ല പാ​ത​യി​ല്‍ മ​രം വീ​ണു ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ഗ​താ​ഗ​തം പൂ​ര്‍​ണ​മാ​യും ത​ട​സ​പ്പെ​ട്ടി​രു​ന്നു. ആം​ബു​ല​ന്‍​സും കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും അ​ട​ക്കം വാ​ഹ​ന​ങ്ങ​ള്‍ പാ​ത​യി​ല്‍ കു​ടു​ങ്ങി. ശ​ക്ത​മാ​യ മ​ഴ​യോ കാ​റ്റോ ഉ​ണ്ടാ​യാ​ല്‍ ഈ ​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര ഏ​റെ അ​പ​ക​ട​ക​ര​മാ​ണ്.

ആം​ബു​ല​ന്‍​സ് കു​ടു​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​രും പാ​ത​യി​ലൂ​ടെ എ​ത്തി​യ മ​റ്റ് വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ര്‍​മാ​രും, കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രും ഏ​റെ പ​ണി​പ്പെ​ട്ട് മ​ര​ത്തി​ന്‍റെ ഒ​രു ഭാ​ഗം മു​റി​ച്ച് നീ​ക്കി​യാ​ണ് ആം​ബു​ല​ന്‍​സ് ക​ട​ത്തി​വി​ട്ട​ത്. ഓ​ഖി ആ​ഞ്ഞ​ടി​ച്ച​പ്പോ​ള്‍ മ​രം വീ​ണു ഒ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍ മ​രി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ജി​ല്ല ക​ള​ക്ട​ര്‍ കു​ള​ത്തു​പ്പു​ഴ​യി​ല്‍ വ​ച്ച് സം​ഘ​ടി​പ്പി​ച്ച അ​ദാ​ല​ത്തി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​ര​വ​ധി പ​രാ​തി​ക​ള്‍ ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഒ​രു മ​രം പോ​ലും മു​റി​ച്ചു നി​ക്കാ​ന്‍ വ​നം വ​കു​പ്പോ മ​രാ​മ​ത്ത് അ​ധി​കൃ​ത​രോ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. ഏ​തെ​ങ്കി​ലും അ​പ​ക​ടം ഉ​ണ്ടാ​കു​മ്പോ​ള്‍ മാ​ത്രം പ്ര​ഖ്യാ​പ​ന​വും ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്കാ​ന്‍ കാ​ത്തി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ഴും ന​മ്മു​ടെ അ​ധി​കാ​രി​ക​ള്‍.