മ​ഞ്ഞ​ൾ ഗ്രാ​മം പ​ദ്ധ​തിക്ക് തുടക്കമായി
Sunday, April 11, 2021 11:25 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : ന​ഗ​ര​സ​ഭ​യി​ലെ ത​രി​ശു​ഭൂ​മി​യി​ൽ ഇ​നി മ​ഞ്ഞ​ൾ ഗ്രാ​മ​ങ്ങ​ൾ ഉ​യ​രും.​ ന​ഗ​ര​സ​ഭ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് സ​മ​ഗ്ര മ​ഞ്ഞ​ൾ കൃ​ഷി വ്യാ​പ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ സു​ഭി​ക്ഷ കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി അ​യ്യ​ൻ​കാ​ളി തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് മ​ഞ്ഞ​ൾ കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​ത്. കൃ​ഷി​ഭൂ​മി​യൊ​രു​ക്കു​ന്ന​തും മ​ഞ്ഞ​ൾ ന​ടു​ന്ന​തു​മെ​ല്ലാം തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ ത​ന്നെ​യാ​ണ്. ഒ​രേ സ​മ​യം കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ മു​ന്നേ​റ്റ​വും ഒ​പ്പം തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വ​ഴി പ​ര​മാ​വ​ധി തൊ​ഴി​ൽ ദി​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു പ​റ​ഞ്ഞു.
കാ​ർ​ഷി​ക ഭൂ​മി​യാ​യി കു​റ​ഞ്ഞ​ത് 10 സെ​ന്‍റ് ഭൂ​മി​യെ​ങ്കി​ലും ഉ​ള്ള ഗു​ണ​ഭോ​ക്താ​ക്ക​ളെ​യാ​ണ് പ​ദ്ധ​തി​ക്കാ​യി തെ​രെ​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രാ​ളി​ന് 50 കി​ലോ മ​ഞ്ഞ​ൾ വീ​ത​മാ​ണ് ന​ൽ​കു​ന്ന​ത്.​ ന​ഗ​ര​സ​ഭ​യി​ൽ 250 യൂ​ണി​റ്റു​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു വ​ഴി 12,500 കി​ലോ മ​ഞ്ഞ​ളാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഓ​രോ ഡി​വി​ഷ​നി​ലും 170 തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നാ​വു​മെ​ന്ന പ്ര​തീ​ക്ഷ​യാ​ണു​ള്ള​തെ​ന്ന് എ​ൻ ആ​ർ ഇ ​ജി വി​ഭാ​ഗം ഓ​വ​ർ​സി​യ​ർ അ​മൃ​ത പ​റ​ഞ്ഞു.​
നേ​രത്തേ ന​ട​പ്പാ​ക്കി​യ സ​മ​ഗ്ര വാ​ഴ​കൃ​ഷി പ​ദ്ധ​തി പ്ര​കാ​രം ഡി​വി​ഷ​നു​ക​ളി​ൽ 250 ഓ​ളം തൊ​ഴി​ൽ ദി​ന​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ക​ഴി​ഞ്ഞു. മ​ഞ്ഞ​ൾകൃ​ഷി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ൽ മ​ഞ്ഞ​ൾ ഉ​ൽ​പ്പാ​ദ​നം വർധിപ്പിക്കാ​നാ​വു​മെ​ന്നാ​ണ് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.