മ​സ്ജി​ദി​ന്‍റേ​യും മ​ദ്റ​സ​യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു
Monday, April 12, 2021 10:49 PM IST
കൊ​ട്ടാ​ര​ക്ക​ര : മു​സ്ലിം സ്ട്രീ​റ്റ് ശാ​സ്താം​മു​ക​ളി​ൽ പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ച്ച മ​സ്ജി​ദി​ന്‍റേ​യും മ​ദ്റ​സ യു​ടെ​യും ഉ​ദ്ഘാ​ട​നം ന​ട​ന്നു. സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ​സ​റും പ്ര​മു​ഖ മ​ന​ശാ​സ്ത്ര പ​ണ്ഡി​ത​നു​മാ​യ സു​ലൈ​മാ​ൻ ര​ണ്ട​ത്താ​ണി​യും പ്ര​മു​ഖ ഖു​ർ​ആ​ൻ പ​ണ്ഡി​ത​ൻ അ​ൽ​ഹാ​ഫി​സ് ഇ. ​പി അ​ബു​ബ​ക്ക​ർ ഖാ​സി​മി​യും മു​ഖ്യ അ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.
കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും പ​ണ്ഡി​ത​രെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങും ന​ട​ന്നു. ച​ട​ങ്ങി​ൽ കോ​ട്ട​ക്ക​ൽ ജു​മു​അ മ​സ്ജി​ദ് മ​ല​പ്പു​റം ചീ​ഫ് ഇ​മാം അ​ൽ ഹാ​ഫി​സ് മൂ​സ മൗ​ല​വി അ​ൽ ഹ​സ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​ദ്റ​സയു​ടെ ഉ​ദ്ഘാ​ട​നം കൊ​ട്ടാ​ര​ക്ക​ര ജു​മു​അ മ​സ്ജി​ദ് ചീ​ഫ് ഇ​മാം മു​ഹ്സി​ൻ അ​ഹ് മ​ദ് ബാ​ഖ​വി നി​ർ​വ​ഹി​ച്ചു.