ഗാ​ന്ധി​ഭ​വ​ൻ സം​സ്ഥാ​ന നാ​ട​കോ​ത്സ​വം 15മു​ത​ൽ കൊ​ല്ലം സോ​പാ​ന​ത്തി​ൽ
Monday, April 12, 2021 10:49 PM IST
കൊ​ല്ലം: പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​ൻ ക​ലാ​സാം​സ്കാ​രി​ക കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 15മു​ത​ൽ 22വ​രെ കൊ​ല്ലം ചി​ന്ന​ക്ക​ട സോ​പാ​നം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​സ്ഥാ​ന നാ​ട​കോ​ത്സ​വം സം​ഘ​ടി​പ്പി​ക്കു​ന്നു. 15ന് ​വൈ​കു​ന്നേ​രം നാ​ലി​ന് ന​ട​ൻ ഇ​ന്ദ്ര​ൻ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ഗാ​ന്ധി​ഭ​വ​ൻ സെ​ക്ര​ട്ട​റി ഡോ.​പു​ന​ലൂ​ർ സോ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ന​ട​ൻ പ്രേം​കു​മാ​ർ, നാ​ട​ക​ര​ച​യി​താ​വും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​യ ഹേ​മ​ന്ദ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.
തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ​ട്ട് പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​ങ്ങ​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. 15ന് ​കൊ​ല്ലം അ​ന​ശ്വ​ര​യു​ടെ സു​പ്രീം​കോ​ർ​ട്ട്, 16ന് ​കൊ​ല്ലം അ​ശ്വ​തീ​ഭാ​വ​ന​യു​ടെ കു​ര​ങ്ങു​മ​നു​ഷ്യ​ൻ, 17ന് ​ഓ​ച്ചി​റ സ​രി​ഗ​യു​ടെ ന​ളി​നാ​ക്ഷ​ന്‍റെ വി​ശേ​ഷ​ങ്ങ​ൾ, 18ന് ​കൊ​ച്ചി​ൻ ച​ന്ദ്ര​കാ​ന്ത​യു​ടെ അ​ന്നം, 19ന് ​കൊ​ല്ലം സു​ര​ഭ​യു​ടെ ഇ​വി​ടെ ഒ​രു പു​ഴ ബാ​ക്കി​യാ​യി, 20ന് ​കോ​ഴി​ക്കോ​ട് സ​ങ്കീ​ർ​ത്ത​ന​യു​ടെ വേ​ന​ല​വ​ധി, 21ന് ​കൊ​ല്ലം ആ​ത്മ​മി​ത്ര​യു​ടെ അ​ടു​ക്ക​ള​പ​ക്ഷി, 22ന് ​തി​രു​വ​ന​ന്ത​പു​രം സം​ഘ​കേ​ളി​യു​ടെ മ​ക്ക​ളു​ടെ ശ്ര​ദ്ധ​യ്ക്ക് എ​ന്നി​വ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം 6.30ന് ​നാ​ട​കം ആ​രം​ഭി​ക്കും.
ഒ​ന്നാം സ്ഥാ​ന​ത്തി​ന് 50,000 രൂ​പ​യും ഫ​ല​ക​വും ര​ണ്ടാം സ്ഥാ​ന​ത്തി​ന് 40000 രൂ​പ​യും ഫ​ല​ക​വും മൂ​ന്നാം​സ്ഥാ​ന​ത്തി​ന് 35000 രൂ​പ​യും ഫ​ല​ക​വു​മാ​ണ് അ​വാ​ർ​ഡ്. മേ​യ് അ​വ​സാ​ന​വാ​രം തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.
കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളോ​ട​നു​ബ​ന്ധി​ച്ച് എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30മു​ത​ൽ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന സ​മ്മേ​ള​ന​ങ്ങ​ളും സെ​മി​നാ​റു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ക്കും.
സാം​സ്കാ​രി​ക വ​കു​പ്പു​മാ​യി ചേ​ർ​ന്ന് ഗാ​ന്ധി​ഭ​വ​ൻ ക​ലാ സാം​സ്കാ​രി​ക കേ​ന്ദ്രം അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന സ്റ്റേ​ജ് ക​ലാ​കാ​ര​ന്മാ​രു​ടെ ക്ഷേ​മ​ത്തി​ന് 40 ല​ക്ഷം രൂ​പ​യു​ടെ വി​വി​ധ പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള​താ​ണ് നാ​ട​കോ​ത്സ​വം.
പ്ര​ഫ​ഷ​ണ​ൽ ക​ലാ​മേ​ഖ​ല​യി​ൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന കൊ​ല്ലം ജി​ല്ല​യി​ലെ പ​ത്തു​പേ​ർ​ക്ക് വീ​ട് വ​യ്ക്കാ​ൻ വ​സ്തു, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ 100 ക​ലാ​കാ​ര​ന്മാ​ർ​ക്ക് പ്ര​തി​മാ​സ പെ​ൻ​ഷ​ൻ, 200 ക​ലാ​കാ​ര​ന്മാ​ർ​ക്ക് ഒ​രു ജോ​ഡി വീ​തം വ​സ്ത്രം, 60 വ​യ​സ് ക​ഴി​ഞ്ഞ 25 ക​ലാ​കാ​ര​ന്മാ​ർ​ക്ക് ആ​ദ​ര​വും ധ​ന​സ​ഹാ​യ​വും ആ​രോ​ഗ്യ​വും തൊ​ഴി​ലും ന​ഷ്ട​പ്പെ​ട്ട ക​ലാ​കാ​ര​ന്മാ​രു​ടെ കു​ടും​ബ​സം​ഗ​മം തു​ട​ങ്ങി​യ​വ​യാ​ണ് ഈ​വ​ർ​ഷ​ത്തെ മ​റ്റ് പ​ദ്ധ​തി​ക​ൾ.
നാ​ട​കോ​ത്സ​വ സം​ഘാ​ട​ക സ​മി​തി പ്ര​തി​നി​ധി​ക​ളാ​യ പി.​എ​സ്.​അ​മ​ൽ​രാ​ജ്, കെ​പി​എ​സി ലീ​ലാ കൃ​ഷ്ണ​ൻ, അ​നി​ൽ ആ​ഴാ​വീ​ട്, കോ​ട്ടാ​ത്ത​ല ശ്രീ​കു​മാ​ർ, ബി.​പ്ര​ദീ​പ്, ജോ​ർ​ജ് എ​ഫ്.​സേ​വ്യ​ർ വ​ലി​യ​വീ​ട്, ബൈ​ജു എ​സ്.​പ​ട്ട​ത്താ​നം തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ച്ചു.