ദു​ഷ്പ്ര​വൃ​ത്തി​ക​ൾ ക​ണ്ട് ക​ഠി​ന ഹൃ​ദ​യ​രാ​ക​രു​ത്: സ​ഖ​റി​യാ​സ് മാ​ർ അ​ന്തോ​ണി​യോ​സ്
Tuesday, April 13, 2021 11:05 PM IST
കു​ണ്ട​റ: സ​മൂ​ഹ​ത്തി​ലെ ദു​ഷ്പ്ര​വ​ർ​ത്തി​ക​ൾ ക​ണ്ട് ക​ഠി​ന ഹൃ​ദ​യ​രാ​കാ​തെ ദൈ​വ​ഹി​തം തി​രി​ച്ച​റി​ഞ്ഞ് ജീ​വി​ക്ക​ണ​മെ​ന്ന് സ​ഖ​റി​യാ​സ് മാ​ർ അ​ന്തോ​ണി​യോ​സ്.
പൗ​ര​സ്ത്യ ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ സ​ൺ ഡേ ​സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ ഡി​സ്ട്രി​ക്ട് വാ​ർ​ഷി​ക​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മൂ​ഹ​ത്തി​ലെ അ​നാ​ഥ​രെ​യും ആ​ലം​ബ​ഹീ​ന​രെ യും ​സ​ഹാ​യി​ക്കാ​നു​ള്ള വ​ലി​യ മ​ന​സ് ഓ​രോ​രു​ത്ത​രി​ലും ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
ഡി​സ്ട്രി​ക്ട് പ്ര​സി​ഡ​ന്‍റ് ഫാ.​ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ജോ​സ് എ​ൽ മം​ഗ​ല​ശേ​രി, ഫാ. ​സി.​ജോ​ൺ പ​ണി​ക്ക​ർ കോ​റെ​പ്പി​സ്കോ​പ്പ, ഫാ. ​പി ടി ​ഷാ​ജ​ൻ, ഫാ.​ഷി​ബു കോ​ശി ഐ​സ​ക്, ഫാ. ​ബ​ഹ​നാ​ൻ കോ​രു​ത്, ബി​നോ​യ് ജി ​വ​ർ​ഗീ​സ്, സി ​ഷൈ​ജു,സൂ​സി ജേ​ക്ക​ബ്, മാ​ത്യു ഉ​മ്മ​ൻ, പു​ന്നൂ​സ്, സെ​ക്ര​ട്ട​റി സി​നി സ​ണ്ണി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​സാ​മു​വ​ൽ ജോ​ർ​ജ് മാ​ർ​ഗ നി​ർ​ദേ​ശ ക്ലാ​സ് ന​യി​ച്ചു.